സിപി ജലീലിനെ വെടിവച്ച് കൊന്ന പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് പ്രതിഷേധ കൂട്ടായ്മ

By on

മാവോയിസ്റ്റ് നേതാവ് സിപി ജലീലിനെ വ്യാജ ഏറ്റുമുട്ടലിൽ വെടിവച്ച് കൊന്ന പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് പ്രതിഷേധ കൂട്ടായ്മ. മാര്‍ച്ച് 8 ന് വയനാട്ടിലെ വൈത്തിരിയിൽ സിപി ജലീലിനെ വെടിവച്ച് കൊന്നവർക്കെതിരെ എഫ്ഐഐർ ഇട്ട് അന്വേഷണം വേണമെന്നും ഓപ്പറേഷൻ അനാക്കോണ്ട ഉടൻ അവസാനിപ്പിക്കണമെന്നും തിരുവനന്തപുരത്ത് ചേർന്ന പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.

വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. തോപ്പിൽക്കുടി ക്വാറി വിരുദ്ധ സമരം നയിക്കുന്ന സേതു സമരം, ജനകീയ മനുഷ്യാവകാശ പ്രസ്ഥാന നേതാവ് ഹരി, പുരോ​ഗമന യുവജന പ്രസ്ഥാനത്തിന് വേണ്ടി ഹനീൻ, കേരള മനുഷ്യാവകാശ സമിതിയുടെ രമണൻ, പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിവിന് നീതി തേടി സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ശ്രീജിത് എന്നിവർ പരിപാടിയിൽ സംസാരിച്ചു.


Read More Related Articles