ശബരിമല റിവ്യൂ ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കും
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിയ്ക്കെതിരെയുള്ള റിട്ട് – റിവ്യൂ ഹർജികള്‍ നവംബർ 13ന് സുപ്രീംകോടതി പരിഗണിക്കും. തുറന്ന കോടതിയിൽ ഉച്ചയ്ക്ക് മൂന്നിനാണ് കേസിൽ വാദം കേൾക്കുക. ശബരിമല മണ്ഡലകാലത്തിനു മുൻപേ ഹർജികളിൽ വാദം കേൾക്കും. നവംബർ 17നാണ് മണ്ഡലകാലം തുടങ്ങുന്നത്.
വാദം കേള്‍ക്കുന്ന തീയതി ഇന്നു പറയാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മുംബൈയിലെ ദേശീയ അയ്യപ്പ ഭക്തജന വനിതാകൂട്ടായ്മ, ജയ രാജ്കുമാര് എന്നിവരുടെ റിട്ട് ഹര്‍ജികളിലാണ് വാദം കേള്‍ക്കുക.