സർക്കാർ ചെകുത്താനും കടലിനിടയിലുമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

By on

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചെകുത്താനും കടലിനും ഇടയിലാണെന്നു ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരുഭാഗത്തു കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ മറുഭാഗത്തു ബിജെപി സൃഷ്ടിക്കുന്ന സംഘര്‍ഷം വലുതാണെന്നും കടകംപള്ളി പറഞ്ഞു.

ബിജെപി തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയമാണ് ശബരിമലയിൽ നടപ്പിലാക്കുന്നതെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണു ബിജെപിയുടെ ലക്ഷ്യമെന്നും അവര്‍ സമവായം ആഗ്രഹിക്കുന്നില്ലെന്നും കടകംപള്ളി പറഞ്ഞു. സുപ്രീംകോടതിയ്ക്ക് റിപ്പോര്‍ട്ട് സമർപ്പിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.

അതേസമയം ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംഘപരിവാർ അനുയായികൾ ഇന്നും ശബരിമലയിൽ സംഘർഷം സൃഷ്ട്ടിച്ചു. കോട്ടയം സ്വദേശി ബിന്ദുവിനേയും ആന്ധ്രാ സ്വദേശിനികളായ നാല് വനിതകളേയും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചയച്ചു.

ബിന്ദു രാവിലെ എരുമേലി സ്റ്റേഷനിലെത്തി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. പൊലീസ് സുരക്ഷയുടെ ബിന്ദുവിനെ പമ്പയിൽ എത്തിച്ചെങ്കിലും സംഘപരിവാർ പ്രതിഷേധങ്ങൾക്കൊടുവിൽ താൻ മല കയറുന്നില്ലെന്ന് ബിന്ദു പൊലീസിന് എഴുതിക്കൊടുത്ത ശേഷം മടങ്ങുകയായിരുന്നു. ആന്ധ്രാ സ്വദേശിനികൾ മലകയറിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് മലകയറ്റം പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു. അതേസമയം ശബരിമല നദ ഇന്ന് രാത്രി അടയ്ക്കും. നാളെയാണ് ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികൾ കോടതിയുടെ പരിഗണയ്ക്ക് വരുന്നത്.


Read More Related Articles