സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം: മുൻ സെക്യൂരിറ്റി കസ്റ്റഡിയിൽ

By on

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ അക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മുൻ സെക്യൂരിറ്റി ജീവനക്കാരൻ മോഹനനെയാണ് ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിന് രണ്ടു ദിവസം മുൻപ് മോഹനനെ ആശ്രമത്തിൽനിന്നു പുറത്താക്കിയിരുന്നു. ഇയാളെ പൂജപ്പുര പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഫോണ്‍കോളുകളുടെ ലിസ്റ്റ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങളെ തുടര്‍ന്നുള്ള സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു.

ഒക്ടോബര്‍ 27 ശനിയാഴ്ച പുലര്‍ച്ചെയോടെ അക്രമി സംഘം കാറിനു തീയിടുകയായിരുന്നു. ആശ്രമത്തിനു മുന്നില്‍ റീത്തും വച്ചതിന് ശേഷമാണ് അക്രമി സംഘം സ്ഥലം വിട്ടത്. തീ ആളിപ്പടരുന്നത് കണ്ട് ആശ്രമത്തിലുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്.

ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും  രാഹുല്‍ ഈശ്വറും തന്ത്രി കുടുംബവുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി ആരോപിച്ചിരുന്നു.


Read More Related Articles