കശ്മീരിൽ കല്ലെറിഞ്ഞാൽ തീവ്രവാദി, കേരളത്തിൽ ഭക്തർ; മാസ് തലക്കെട്ടുമായി വീണ്ടും ടെലഗ്രാഫ്

By on

ശ്രദ്ധേയമായ തലക്കെട്ടുകൾ കൊണ്ട് ദിനപത്രങ്ങൾക്കിടയിൽ വ്യത്യസ്തമാവുകയാണ് കൊൽക്കത്തയിൽ നിന്നിറങ്ങുന്ന ഇംഗ്ലീഷ് ദിനപത്രം ‘ദി ടെലഗ്രാഫ്’.ശബരിമല യുവതീ പ്രവേശനത്തെ തുടർന്ന് ഇന്നലെ സംഘപരിവാർ ആഹ്വാനം ചെയ്ത ഹർത്താൽ റിപ്പോർട്ടിനാണ് ടെലഗ്രാഫ് വ്യത്യസ്തമായ തലക്കെട്ട് നൽകിയത്. ‘കശ്മീരിൽ നമ്മളവരെ വെടിവെക്കും കേരളത്തിൽ നമ്മളവരെ ഭക്തരെന്ന് വിളിക്കും’ ഇതായിരുന്നു ഇന്നത്തെ ദി ടെലഗ്രാഫ് ദിനപത്രത്തിന്റെ പ്രധാന തലക്കെട്ട്. പാലക്കാട് സംഘപരിവാരുകാർ പൊലീസിന് നേരേ കല്ലെറിയുന്ന ചിത്രവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളത്തിലെമ്പാടും നടന്ന സംഘപരിവാർ ആക്രമണങ്ങളെ കുറിച്ചും സിപിഐഎം, എസ്ഡിപിഐ അടക്കമുള്ള പാർട്ടികളും നാട്ടുകാരും തിരിച്ചടിച്ചതിനെ കുറിച്ചും പത്രം റിപ്പോർട്ട്‌ ചെയ്യുന്നു. ഇതിനു മുൻപും ഇത്തരം രസകരമായ തലക്കെട്ടുകൾ കൊണ്ട് പത്രം ശ്രദ്ധ നേടിയിരുന്നു. സർവ്വകലാശാല നേതൃത്വത്തിന്റെ ദലിത് വിരുദ്ധതയ്ക്കെതിരായി പോരാടി രോഹിത് വെുല രക്തസാക്ഷിയായതിന് പിന്നാലെ മോദി സർക്കാരിനും സംഘപരിവാറിനും എതിരായി രാജ്യത്ത് ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ കാലഘട്ടത്തിൽ വിദ്യാര്‌ത്ഥികളെ രാജ്യദ്രോഹികളെന്ന് ബിജെപി നേതാക്കൾ വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദ കാലത്ത് ടെല​ഗ്രാഫ് നൽകിയ തലക്കെട്ട് ശ്രദ്ധേയമായിരുന്നു. അന്ന് മാനവ വിഭവ ശേഷി മന്ത്രിയായിരുന്ന സമൃതി ഇറാനിയെ വിശേഷിപ്പിച്ച ‘ആന്റി നേഷണലും, ഈ അടുത്തകാലത്ത് മോദിയുടെ വമ്പിച്ച വിദേശ യാത്രാചെലവിനെ കുറിച്ചു വാർത്ത നൽകിയ ദിവസത്തെ ‘മീറ്റ് ദി ആക്സിഡന്റൽ ടൂറിസ്റ്റ്’ എന്ന തലക്കെട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Read More Related Articles