ന്യൂസിലൻഡിൽ മോസ്കിനുള്ളിൽ ഭീകരാക്രമണം; 49 പേർ കൊല്ലപ്പെട്ടു, വെടിയുതിർത്തത് ഓസ്റ്റ്രേലിയൻ സ്വദേശി

By on

ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ‌ മുസ്ലിം പള്ളികൾക്കുള്ളിൽ കയറി വലതുപക്ഷ തീവ്രവാദി നടത്തിയ വെടിവെയ്പ്പിൽ 49 പേരോളം കൊല്ലപ്പെട്ടു. 20 ലധികം പേർക്ക് ​ഗുരുതര പരിക്കുണ്ടെന്ന് ന്യൂസിലൻഡ് പൊലീസ് പറയുന്നു. രണ്ട് പള്ളികളിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ നാവല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡീൻസ് അവന്യൂവിലെ നൂർ മോസ്കിൽ 41 പേരും ലിൻവുഡ് അവന്യൂവിലെ പള്ളിയിൽ 7 പേരുമാണ് കൊല്ലപ്പെട്ടതെന്നാണ് ന്യൂസിലൻഡ് പൊലീസ് കമ്മീഷണർ മൈക് ബുഷ് പറയുന്നത്. ​ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ മരിച്ചു. കുഞ്ഞുങ്ങളടക്കം നിരവധി പേരാണ് വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

കൊലയാളിയെന്ന് പൊലീസ് സ്ഥിരീകരിച്ച ആളുടെ ചിത്രം

പള്ളികളിൽ നടന്നത് ഭീകരാക്രമണമാണെന്ന് ന്യൂസിലൻ‌ഡ് പ്രധാനമന്ത്രി ജസീൻഡ ആഡേൺ പറഞ്ഞു. ഇത് ചെയ്തവർക്ക് ന്യൂസിലൻഡിലോ ലോകത്തെവിടെയോ സ്ഥാനമില്ലെന്നും ഇത് ന്യൂസിലൻഡിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ഇരുട്ടേറിയ ദിനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി നിരവധി പേർ എത്തിയിരുന്നു. 1. 40 ഓടെയാണ് വെടിവെയ്പ്പുണ്ടായത്. അക്രമികളിൽ ഒരാൾ ഓസ്റ്റ്രേലിയൻ പൗരനാണ്. സംഭവത്തിൽ രണ്ട് പുരുഷൻമാരെയും ഒരു സ്ത്രീയെയും കൂടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാൽമണിക്കൂറിലധികമാണ് അക്രമി നിർത്താതെ നിറയൊഴിച്ചതെന്ന് സാക്ഷികൾ പറയുന്നു.


Read More Related Articles