ക്ഷേത്രങ്ങളെ ദേവസ്വം ബോർഡിന്‍റെ അധികാരത്തിൽ നിന്ന് നീക്കണം; ടി ജി മോഹൻദാസ് സുപ്രീം കോടതിയിൽ

By on

ക്ഷേത്രങ്ങളുടെ അധികാരം ദേവസ്വം ബോർഡിൽ നിന്ന് എടുത്ത് മാറ്റണം എന്നാവശ്യപ്പെട്ട് ടി ജി മോഹൻദാസ് സുപ്രീം കോടതിയെ സമീപിച്ചു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ ഉപദേശക സമിതിയായി മാത്രം പ്രവർത്തിച്ചാൽ മതിയെന്നും ക്ഷേത്രങ്ങളുടെ നിയന്ത്രണം, അധികാരം, പണമിടപാട് കാര്യങ്ങൾ എന്നിവ ക്ഷേത്രം ഇരിക്കുന്ന പ്രദേശങ്ങളിലെ കമ്മറ്റിയ്ക്ക് നൽകണം എന്നുമാണ് ഹർജിയിലെ ആവശ്യം. ടി. ജി. മോഹൻദാസ്, സുബ്രമണ്യൻ സ്വാമി എന്നിവരാണ് ഹർജിക്കാർ. ഹർജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡുകൾക്കും നോട്ടീസ് അയച്ചു.

ജസ്റ്റിസുമാരായ യു.യു. ലളിത്, കെ.എം. ജോസഫ് എന്നിവര്‍ അംഗങ്ങള്‍ ആയ ബെഞ്ചാണ് ദേവസ്വം ബോർഡുകൾക്കും സംസ്ഥാന സർക്കാരിനും പുറമെ എസ്.എന്‍.ഡി.പി, കെ.പി.എം.എസ്, എന്‍.എസ്.എസ് എന്നീ സംഘടനകൾക്കും നോട്ടീ അയച്ചത്. മുൻപും ക്ഷേത്രങ്ങളുടെ ഭരണം സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് എടുത്തുമാറ്റണം എന്നാവശ്യപ്പെട്ട് ആർഎസ്എസ് ഉൾപ്പടെയുള്ള സംഘടനാ നേതാക്കൾ കോടതിയെ സമീപിച്ചിട്ടുണ്ട്.


Read More Related Articles