നന്ദി ഇമ്രാൻ റ്റ്വിറ്ററിൽ റ്റ്രെൻഡിംഗായി; ഹാഷ്റ്റാഗിൽ പങ്കുചേർന്ന് ചലച്ചിത്ര താരങ്ങളും
വിമാനം തകർന്ന് പാക് സേനയുടെ കസ്റ്റഡിയിലായ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് പ്രഖ്യാപിച്ചതോടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് സമൂഹമാധ്യമങ്ങളിൽ അഭിന്ദന പ്രവാഹമാണ്. തേങ്ക്യു ഇമ്രാൻ ഖാന്‍ #ThankYouImranKhan എന്ന ഹാഷ്റ്റാഗ് റ്റ്വിറ്ററിൽ ട്രെൻഡിംഗായി. തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം അടക്കമുള്ളവർ ഇമ്രാന് നന്ദി പറഞ്ഞ് റ്റ്വീറ്റ് ചെയ്തു.
We #ThankYouImrankhan , you deserved respect of millions of Indians . #ThankYouPakistan Brothers ?#WelcomeBackAbhinandan pic.twitter.com/MFHy2mkxTW
— Chiyaan Vikram (@Actor_Vikram) February 28, 2019
തമിഴ്നാട്ടിൽ നിന്നാണ് ഇമ്രാനെ പുകഴ്ത്തി ഏറ്റവും കൂടുതൽ റ്റ്വീറ്റുകൾ എന്നതും ശ്രദ്ധേയമായി. ബോളിവുഡ് താരം മീര ചോപ്രയും ഇമ്രാന്റെ നടപടിയെ പുകഴ്ത്തി റ്റ്വീറ്റ് ചെയ്തു.
Huge respect for this man @ImranKhanPTI , a big thank you for returning #Abhinanadan tomorrow and truly setting an example that we all want peace. ?
— meera chopra (@MeerraChopra) February 28, 2019
പഞ്ചാബിലെ കോൺഗ്രസ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായി നവ്ജ്യോത് സിദ്ദുവും ഇമ്രാന് നന്ദി പറഞ്ഞ് റ്റ്വീറ്റ് ചെയ്തു.
@ImranKhanPTI Every noble act makes a way for itself… your goodwill gesture is ‘a cup of joy’ for a billion people, a nation rejoices…
I am overjoyed for his parents and loved ones.— Navjot Singh Sidhu (@sherryontopp) February 28, 2019
ഇമ്രാൻ ഖാന്‍റെ മുൻ ഭാര്യ ജമൈമ ഗോൾഡ് സ്മിത്തും പാക് പ്രധാനമന്ത്രിയുടെ നടപടിയിൽ സന്തോഷം പ്രകടിപ്പിച്ചു.
— Jemima Goldsmith (@Jemima_Khan) February 28, 2019
Never liked you while playing cricket but politically you have touched our heart #ThankYouImranKhan ???? pic.twitter.com/qLW3C1hPxI
— ? மதுரையான் (@CitizenSaravana) February 28, 2019