നന്ദി ഇമ്രാൻ റ്റ്വിറ്ററിൽ റ്റ്രെൻഡിം​ഗായി; ഹാഷ്റ്റാഗിൽ പങ്കുചേർന്ന് ചലച്ചിത്ര താരങ്ങളും

By on

വിമാനം തകർന്ന് പാക് സേനയുടെ കസ്റ്റഡിയിലായ ഇന്ത്യൻ വിം​ഗ് കമാൻഡർ അഭിനന്ദൻ വർത്തമാനെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് പ്രഖ്യാപിച്ചതോടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് സമൂഹമാധ്യമങ്ങളിൽ അഭിന്ദന പ്രവാഹമാണ്. തേങ്ക്യു ഇമ്രാൻ ഖാന്‍ #ThankYouImranKhan എന്ന ഹാഷ്റ്റാ​ഗ് റ്റ്വിറ്ററിൽ ട്രെൻഡിം​ഗായി. തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം അടക്കമുള്ളവർ ഇമ്രാന് നന്ദി പറഞ്ഞ് റ്റ്വീറ്റ് ചെയ്തു.

തമിഴ്നാട്ടിൽ നിന്നാണ് ഇമ്രാനെ പുകഴ്ത്തി ഏറ്റവും കൂടുതൽ റ്റ്വീറ്റുകൾ എന്നതും ശ്രദ്ധേയമായി. ബോളിവുഡ് താരം മീര ചോപ്രയും ഇ‌മ്രാന്റെ നടപടിയെ പുകഴ്ത്തി റ്റ്വീറ്റ് ചെയ്തു.

പഞ്ചാബിലെ കോൺ​ഗ്രസ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായി നവ്ജ്യോത് സിദ്ദുവും ഇമ്രാന് നന്ദി പറഞ്ഞ് റ്റ്വീറ്റ് ചെയ്തു.

ഇമ്രാൻ ഖാന്‍റെ മുൻ ഭാര്യ ജമൈമ ​ഗോൾഡ് സ്മിത്തും പാക് പ്രധാനമന്ത്രിയുടെ നടപടിയിൽ സന്തോഷം പ്രകടിപ്പിച്ചു.

 


Read More Related Articles