പഞ്ചാബിൽ ദസറ ആഘോഷങ്ങൾക്കിടയിൽ ട്രെയിനിടിച്ച് 50 മരണം
ദസറ ആഘോഷങ്ങൾക്കിടയിൽ ട്രെയിൻ ഇടിച്ച് പഞ്ചാബ് അമൃത്സറിൽ 50 പേരിലധികം കൊല്ലപ്പെട്ടു. അമൃത്‌സറിനടുത്ത് ചൗര ബസാറിൽ ദസറയോടനുബന്ധിച്ചു രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ട് പാളത്തിൽ നിന്നവരാണ് കൊല്ലപ്പെട്ടത്. ദസറയോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കുന്ന ശബ്ദം കാരണം ട്രെയിൻ വരുന്ന ശബ്ദം ആളുകൾ കേട്ടില്ല. ഇതാണ് അപകടത്തിന് കാരണം.
700 പേരിലധികം പാളത്തിൽ ഉണ്ടായിരുന്നുവെന്നാണ് ദേശീയ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെങ്കിലും മരണ സംഖ്യ ഉയരുമെന്നാണ് വിവരങ്ങൾ.