പഞ്ചാബില്‍ ദസറയുടെ വെടിക്കെട്ട് കണ്ടു നിന്നവര്‍ക്കിടയിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി; 50 ലധികം പേര്‍ മരിച്ചു
പഞ്ചാബിൽ ദസറ ആഘോഷത്തിനിടെ ആൾക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചു കയറി അൻപതിധികം പേർ മരിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച വൈകിട്ട് അമൃത്‌സറിനടുത്ത് ജോധ ഫടക്ക് മേഖലയിൽ ചൗര ബസാറിലായിരുന്നു സംഭവം. അന്‍പതോളം പേർ മരിച്ചതായി പഞ്ചാബ് പൊലീസ് സ്ഥിരീകരിച്ചു.
ദസറയോടനുബന്ധിച്ചു രാവണന്‍റെ കോലം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ടു പാളത്തിൽ നിന്നവർക്കിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. പഠാൻകോട്ടിൽ നിന്ന് അമൃത്‌സറിലേക്കു വന്ന ജലന്തർ എക്സ്പ്രസാണ് (നമ്പർ 74943) അപകടത്തിനു കാരണമായത്. പാളത്തിൽ കയറി ഒട്ടേറെ പേർ മൊബൈലുകളിൽ കോലം കത്തിക്കല്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.
പടക്കം പൊട്ടുന്ന ശബ്ദം കാരണം ആരും ട്രെയിൻ വരുന്നത് അറിഞ്ഞില്ല. നൂറിലേറെ പേർ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 500-700 പേർ പാളങ്ങളിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. പ്രദേശത്ത് മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന നിലയിലാണ്. കോലം കത്തിക്കുന്നതിനിടെ പരിസരം മുഴുവൻ പടക്കങ്ങൾ ചിതറിത്തെറിച്ചിരുന്നു. ഇതിനിടെ ഓടി മാറാൻ ശ്രമിച്ചവരും പാളത്തിലേക്കാണു കടന്നത്. ഇതായിരിക്കാം അപകട കാരണമെന്നും പറയപ്പെടുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കു മാറ്റി.
#WATCH The moment when the DMU train 74943 stuck people watching Dussehra celebrations in Choura Bazar near #Amritsar (Source:Mobile footage-Unverified) pic.twitter.com/cmX0Tq2pFE
— ANI (@ANI) 19 October 2018