സിവിൽ സർവീസ് റാങ്ക് നേടി വയനാട്ടിൽ നിന്നും ആദിവാസി യുവതി ശ്രീധന്യ സുരേഷ്
സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഇടം നേടിയെടുത്ത് വയനാട്ടിൽ നിന്നുള്ള ആദിവാസി യുവതി ശ്രീധന്യ സുരേഷ്. 410 ആം റാങ്ക് നേടിയാണ് ശ്രീധന്യ അഭിമാന നേട്ടം കൈവരിച്ചത്. വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ. ആദ്യമായാണ് ആദിവാസി വിഭാഗത്തിലെ മലയാളി പെൺകുട്ടി സിവിൽ സർവീസ് നേട്ടം കരസ്ഥമാക്കുന്നത്.മലയാളികളായ ആര്.ശ്രീലക്ഷ്മിക്ക് 29–ാം റാങ്കും രഞ്ജന മേരി വര്‍ഗീസ് 49ാം റാങ്കും കരസ്ഥമാക്കി. 66ാം റാങ്കുമായി അര്ജ്ജുന് മോഹനും പട്ടികയിലുണ്ട്. ആദ്യ 25 റാങ്കുകളില്‍ 15 പുരുഷന്മാരും 10 പേര് വനിതകളുമാണ്. ബോംബെ ഐഐറ്റിയിൽ നിന്നുള്ള കനിഷ്ക കഠാരിയയ്ക്കാണ് ഒന്നാം റാങ്ക്. അക്ഷയ് ജയിന് രണ്ടാം റാങ്കും, ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും നേടി. അഞ്ചാം റാങ്ക് നേടിയ ശ്രുതി ദേശ്മുഖ് ആണ് വനിതകളില്‍ റ്റോപ്പർ.