വടകരയിലെ സദാചാര ആക്രമണം; ജീവനോപാധിയായ ആട് ഫാം തകർത്തതിൽ മനം നൊന്ത് ആത്മഹത്യാ സന്ദേശം അയച്ച് പോയ കർഷകനെ കാണാനില്ല

By on

”റഷീദേ റിയാസാണേ,  എന്‍റെ  ജീവിതം അവസാനിക്കാൻ പോവാണേ. അപ്പോ നിനക്ക് അറിയാല്ലോ എല്ലാ കാര്യങ്ങളും. വേറെ ആരോടും എനിക്ക് പറയാനില്ല. എന്റെ ജീവിതം അവസാനിപ്പിക്കാന്നേ…എന്റെ മോളെയെല്ലാം ഇഞ്ഞി നോക്കണേ”….കാണാതാവുന്നതിന് മുൻപ് റിയാസ് എന്ന ആടുകർഷകൻ കർഷകൻ അയച്ച സന്ദേശത്തിൽ കരഞ്ഞുകൊണ്ട് പറയുന്ന വാക്കുകളാണ് ഇത്. ഈ സന്ദേശം അയച്ചശേഷം റിയാസിനെക്കുറിച്ച് ഒരു വിവരവുമില്ല. വടകരയിലെ മാക്കുളിലിൽ ആടു ഫാം നടത്തിയിരുന്ന റിയാസ് എന്ന കർഷകൻ സർക്കാർ അം​ഗീകാരം നേടിയ മാതൃകാ കർഷകനാണ്. 20 വർഷമായി റിയാസ് നടത്തിവന്ന ആട് ഫാം സർക്കാരിന്‍റെ മൃ​ഗ സംരക്ഷണ വകുപ്പ് ​ഗോട് ഫാം സ്കൂളായി തെരഞ്ഞെടുത്തത് വാർത്തയായിരുന്നു. മാക്കുൾ കീത്താടിയിൽ പ്രവർത്തിച്ചിരുന്ന ഫാം ഈ മാസം 23 ന് ഒരു സംഘമാളുകൾ തല്ലിതകർത്തത്. റിയാസിനെയും അവർ മർദ്ദിച്ചു. അദ്ദേഹത്തിന്റെ ബൈക്കും തകർത്തു.സ്വന്തം പ്രയത്നം കൊണ്ട് ഒറ്റയ്ക്ക് പൊരുതിയാണ് റിയാസ് തന്‍റെ ആട് ഫാം വിജയിപ്പിച്ചതും മാതൃകയായി ഉയർത്തിയതും. ആത്മഹത്യാ സന്ദേശം അയച്ച ശേഷം റിയാസിനെ ഇതുവരെ കാണാനില്ല. നാട്ടുകാരും ബന്ധുക്കളും അടക്കം റിയാസിനായി അന്വേഷണത്തിലാണ്.
Audio

പ്രദേശത്തെ സിപിഐഎം നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും ഫാമിൽ രാത്രി വൈകിയും ആളെത്തുന്നു എന്ന കാരണം പറഞ്ഞാണ് അക്രമി സംഘം ആക്രമണം അഴിച്ച് വിട്ടതെന്നും ചില പ്രദേശവാസികൾ പറയുന്നു. എന്നാൽ പ്രദേശത്ത് ചില യുവാക്കൾ കഞ്ചാവ് ഉപയോ​ഗിക്കുന്നതായി കണ്ടെത്തുകയും അത് ഫാമിൽ നിന്ന് ലഭിക്കുന്നതാണെന്നുമാണ് സിപിഐഎം വാദം. അതേസമയം റിയാസിന്റെ താമസസ്ഥലത്ത് ജിയോ ടവർ സ്ഥാപിക്കുന്നതിനോടുള്ള എതിർപ്പും വൈരാഗ്യത്തിന് കാരണമായി  എന്നും ഇയാളുടെ വില്‍ക്കാനുണ്ടായിരുന്ന സ്ഥലം പ്രദേശവാസിയായ ഒരാൾ ആവശ്യപ്പെടുകയും  അയാൾക്ക് സ്ഥലം വിൽക്കാത്തതിലുള്ള വൈരാ​ഗ്യവും ആക്രമണത്തിന് പിന്നിലുണ്ടെന്നുമാണ് ചിലർ പറയുന്നത്.

റിയാസിന്‍റെ ഫാമിന് സർക്കാർ അം​ഗീകാരം ലഭിച്ചത് മാധ്യമങ്ങളിൽ‌ വാർത്തയായതിനെ തുടർന്ന് നിരവധിയാളുകൾ ഫാം സന്ദർശിക്കാൻ എത്തുമായിരുന്നു. വെറ്ററിനറി വി​ദ​ഗ്ധരും കാർഷിക വിദ്യാർത്ഥികളുമടക്കം നിരവധി പേർ ആണ് റിയാസിന്റെ ആട് വളർത്തലിനെക്കുറിച്ച് പഠിക്കാൻ എത്തിയിരുന്നത്. മൃ​ഗ സംരക്ഷണ വകുപ്പ് ഫാമിൽ വച്ച് ക്ലാസുകളും എടുത്തിരുന്നു.

ആക്രമണത്തെക്കുറിച്ച് പ്രാദേശിക റ്റി വി ചാനലിൽ വന്ന റിപ്പോർട്ട്

 


Read More Related Articles