വഖഫ് ബോർഡിന് കേരള സർക്കാർ ഫണ്ട് നിഷേധിക്കുന്നതായി പരാതി; ബോർഡ് പ്രവർത്തനം പ്രതിസന്ധിയിൽ

By on

വഖഫ് ബോർഡിന് കേരളാ സർക്കാർ ഫണ്ട് നിഷേധിക്കുന്നു. പെൻഷൻ, ചികിത്സാ സഹായം തുടങ്ങിയ വഖഫ് ബോർഡിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്ക് പോലും ഫണ്ട് തികയാതെ പ്രതിസന്ധിയിലാണ് ബോർഡിന്റെ പ്രവർത്തനമെന്ന് ബോർഡ് യോഗം വിലയിരുത്തി. ആദ്യമായാണ് ബോർഡ് പ്രവർത്തനം സർക്കാരിൽ നിന്നും പണം ലഭിക്കാതെ പ്രതിസന്ധിയിലാകുന്നത്.

2017-18 സാമ്പത്തിക വർഷത്തിൽ വഖഫ് ബോർഡിന് അനുവദിച്ചത് 1 കോടി 60 ലക്ഷം രൂപയാണെങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 1 കോടി രൂപ സർക്കാർ പിൻവലിച്ചു. 60 ലക്ഷം രൂപ വഖഫ് ബോർഡിന് നൽകിയതുമില്ല. 2018-19 വർഷത്തിൽ അനുവദിച്ചത് 1 കോടി 20 ലക്ഷം രൂപയാണ്. ബോർഡിന് ലഭിച്ചത് 20 ലക്ഷം രൂപ മാത്രമാണ്.

ഇത്തരത്തിൽ ബജറ്റിൽ വകയിരുത്തിയ തുകപ്പോലും ലഭിക്കാത്തത് ബോർഡിനെ സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചു. ബോർഡ് തുടർന്ന് പോന്നിരുന്ന പ്രതിമാസ പെൻഷൻ , ചികിത്സാ സഹായം, വിവാഹ സഹായം, ഭിന്നശേഷിക്കർക്കായുള്ള സഹായം എന്നിവയുടെ വിതരണവും നിർത്തി വെക്കേണ്ടി വന്നു.

നിലവിൽ 8 കോടിയിലധികം രൂപയുടെ ആവശ്യമുള്ളതായി ബോർഡ് യോഗം വിലയിരുത്തുന്നു. വിഷയത്തിൽ സർക്കാരിനെ പ്രതിഷേധം അറിയിച്ചു കൊണ്ട് ബോർഡംഗങ്ങൾ ധനമന്ത്രി തോമസ് ഐസക്കിനെ  കാണാനും യോഗത്തിൽ തീരുമാനിച്ചു.


Read More Related Articles