ജേണലിസം വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുത്ത് കൽപ്പറ്റ പൊലീസ്; കാരണം വ്യക്തമാക്കാൻ പൊലീസ് തയ്യാറാവുന്നില്ലെന്ന് സുഹൃത്തുക്കള്‍

By on

കൽപ്പറ്റ ​ഗവൺമെന്‍റ് കോളജ് വിദ്യാർത്ഥിനിയെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാം വർഷ ജേണലിസം ബിരുദ വിദ്യാർത്ഥിനിയായ ഷബാനയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കസ്റ്റഡിയുടെ കാരണം വ്യക്തമാക്കാൻ പൊലീസ് തയ്യാറാവുന്നില്ലെന്ന് ഷബാനയുടെ സുഹൃത്ത് കീബോഡ് ജേണലിനോട് പറഞ്ഞു.
ഇന്ന് രാവിലെയാണ് ഷബാനയെ ചോദ്യം ചെയ്യാൻ എന്ന പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
എന്നാൽ ഷബാനയെ കസ്റ്റഡിയിൽ എടുത്ത കാര്യം കൽപറ്റ പോലീസ് നിഷേധിച്ചു. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും രാവിലെ മുതൽ താൻ സ്റ്റേഷനിൽ ഉണ്ടെന്നുമായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ മറുപടി.

ഷബാനയെ പൊലീസ് സ്റ്റേഷനിൽ കണ്ടു സംസാരിച്ചിരുന്നു എന്നും ചോദ്യം ചെയ്യൽ തുടർന്നുകൊണ്ടിരിക്കുകയാണ് എന്നും കൽപറ്റ പൊലീസ് സ്റ്റേഷനിൽ സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ചെന്ന ശാരദ പറയുന്നു. ശാരദ ചോദ്യം ചെയ്യൽ അവസാനിക്കുന്നതുവരെ സ്റ്റേഷനിൽ തുടരും എന്നും കീബോഡ് ജേണലിനോട് പറഞ്ഞു.


Read More Related Articles