ശബരി മല സ്ത്രീപ്രവേശന വിധിയ്ക്കെതിരെ പുന:പരിശോധനാ ഹർജി നൽകുമെന്ന് ദേവസ്വം പ്രസി‍ഡന്‍റ് എ പദ്മകുമാർ

By on

പത്തനംതിട്ട: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയ്ക്കെതിരെ പുന:പരിശോധനാ ഹർ‌ജി നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോഡ് പ്രസിഡന്‍റ് എ പദ്മകുമാർ. മത നേതാക്കളുടെ പിന്തുണയോടെ പുന:പരിശോധനാ ഹർജി നൽകുമെന്ന് അദ്ദേഹം ഒരു ദേശീയ വാർത്താ ഏജൻസിയോട് പറഞ്ഞു. ശബരിമലയിൽ സ്ത്രീപ്രവേശനം ആവാമെന്ന ഇടതു സർക്കാരിന്റെ നിലപാടിന് എതിരാണ് പദ്മകുമാറിന്റെ നിലപാട്. സിപിഐം പത്തനംതിട്ട ജില്ലാ കമ്മറ്റിയം​ഗവും എംഎൽഎയും ഡിവൈ എഫ് ഐ നേതാവുമൊക്കെയായിരുന്നു ദേവസ്വം പ്രസിഡന്റ് ആവുന്നതിന് മുൻപ് എ പദ്മകുമാർ.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്‍റണ്‍ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെട്ട ബെഞ്ചാണ് ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്ര വിധി പ്രഖ്യാപിച്ചത്.


Read More Related Articles