സമാധാന മുദ്രയായി അഭിനന്ദനെ മോചിപ്പിച്ച് പാകിസ്താൻ; നാളെ കൈമാറുമെന്ന് ഇമ്രാൻ ഖാൻ പാർലമെന്‍റില്‍

By on

സമാധാനത്തിന്‍റെ അടയാളമെന്ന നിലയിൽ പാക് കസ്റ്റഡിയിലായ ഇന്ത്യൻ വിം​ഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ മോചിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ച് അയക്കാൻ പാക് ‌സർക്കാർ തീരുമാനം. അഭിനന്ദനെ നാളെ ഇന്ത്യയ്ക്ക് കൈമാറും. പാകിസ്താൻ പാർലമെന്റിന്റെ ‌സംയുക്ത സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് അഭിനന്ദനെ മോചിപ്പിക്കുന്ന കാര്യം പ്രതികരിച്ചത്. ”നമ്മൾ പിടികൂടിയ വൈമാനികനെ, സമാധാന മുദ്രയായി നാളെ അദ്ദേഹത്തെ നാം ഹിന്ദുസ്താന് കൈമാറുകയാണ്” എന്ന് ഇമ്രാൻ പ്രഖ്യാപിച്ചപ്പോൾ പാർലമെന്‍റില്‍ വൻ കരഘോഷം ഉയർന്നു.

നയപ്രഖ്യാപനം നടത്തുന്നതിനിടയിലാണ് ഇമ്രാൻ ഖാൻ അഭിനന്ദന്‍റെ മോചനം പ്രഖ്യാപിച്ചത്. അതേസമയം ഇന്ത്യയുടെ ഭാ​ഗത്തു നിന്നും എന്തെങ്കിലും പ്രകോപനമുണ്ടായാൽ ഉചിതമായ മറുപടി നൽകുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. നിലനിൽക്കുന്ന സംഘർഷത്തിന് അയവ് വരുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഇമ്രാൻ ഖാൻ പാർലമെന്റിൽ പറഞ്ഞു. ഇന്നലെ ഇന്ത്യൻ പ്രധാനമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. സംഘർഷത്തിന് അയവ് വരുത്താനുള്ള ശ്രമത്തെ ബലഹീനതയായി കാണരുതെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യം സംബന്ധിച്ച് നിരവധി ലോകനേതാക്കളുമായി സംസാരിച്ചെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.


Read More Related Articles