കശ്മീർ പോസ്റ്റിന്‍റെ പേരിൽ കസ്റ്റഡിയിലെടുത്ത സുധി ഷൺ‍മുഖനെതിരെ ​ഗൂഢാലോചന കുറ്റം

By on

കശ്മീരിലെ കുനാൻ, പോഷ്പോറ ​ഗ്രാമങ്ങളിൽ 1993ൽ ഇന്ത്യൻ സെെന്യം നടത്തിയ കൂട്ട ബലാത്സംഗത്തെ പരാമർശിച്ചുള്ള ഫെയ്സ്ബുക് പോസ്റ്റിന്റെ പേരിൽ മതിലകം പൊലിസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത സുധി ഷൺമുഖന് ഗൂഢാലോചന കുറ്റം ചുമത്തി. ആൾജാമ്യത്തിൽ സുധിയെ വിട്ടയച്ചു.

ഇന്ത്യൻ ശിക്ഷാനിയമം 120(സി) കുറ്റകരമായ ​ഗൂഢാലോചന, ഐപിസി 152 സർക്കാർ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളാണ് ചാർജ് ചെയ്തിരിക്കുന്നത്.

കശ്മീരി എഴുത്തുകാരൻ മുഹമ്മദ് അലിയുടെ ‘അഭിമാനിക്കാൻ ഒന്നുമില്ല’ എന്ന ആത്മകഥയിൽ നിന്നുള്ള ഒരു ഭാ​ഗത്തിന്‍റെ മലയാള മൊഴിമാറ്റം പരാമർശിച്ചുകൊണ്ട്, പട്ടാളക്കാർ കൊല്ലപ്പെട്ടു എന്ന വാർത്ത പ്രചരിക്കുന്ന അതേ മെെലേജിൽ പട്ടാളക്കാർ തന്റെ വീട്ടിൽക്കയറി സ്വന്തം സഹോദരികളെ ബലാത്സം​ഗം ചെയ്യുമോ എന്ന ഭയത്താൽ പേടിച്ച് തൂറിപ്പോയ ആ കശ്മീരി വീട്ടമ്മ സ്വന്തം തീട്ടം ശരീരത്തിൽ തേച്ച് പട്ടാളക്കാരുടെ ബലാത്സം​ഗ ശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സത്യകഥ പബ്ലിഷ്ഡ് ആവാത്ത ഇന്ത്യ എന്റെ ഇന്ത്യയല്ല എന്ന ഫെയ്സ്ബുക് പോസ്റ്റിനെതിരെയാണ് നാല് പരാതികൾ വന്നത്. ഫെബ്രുവരി 17ന് വെെകുന്നേരമാണ് സുധി ഇക്കാര്യം പോസ്റ്റ് ചെയ്തത്.


Read More Related Articles