ഹാഷിംപുര മുസ്ളീം കൂട്ടക്കൊല കേസിൽ 16 പോലീസുകാർക്ക് ജീവപര്യന്തം തടവ്

By on

അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ ഹാഷിംപുര മുസ്ളീം കൂട്ടക്കൊല കേസിൽ കുറ്റക്കാരെന്ന്​ കണ്ടെത്തിയ 16 പ്രൊവിൻഷൽ ആംഡ്​ കോൺസ്​റ്റബുലറി അംഗങ്ങൾക്ക് കൊടുത്തി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 1987 മേയ് 22ന് രാത്രി മീററ്റ് വർഗീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഹാഷിംപുരയിലെ 42 മുസ്ളീം ചെറുപ്പക്കാരെ പ്രൊവിൻഷ്യൽ ആംഡ്​ കോൺസ്​റ്റബുലറിയിലെ 19 അംഗങ്ങൾ നഗരത്തിന്​ പുറത്തേക്ക്​ കൊണ്ടുപോയി വെടിവെച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ഇവരുടെ മൃതദേഹം സമീപത്തെ കനാലിൽ തള്ളുകയായിരുന്നു. 31 വർഷത്തിനുശേഷമാണ്​ പ്രതികളെ കുറ്റക്കാരെന്ന് കണ്ട കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള നിരായുധരായ 42 ചെറുപ്പക്കാരെയാണ്​ പി.എ.സി അംഗങ്ങൾ കൊലപ്പെടുത്തിയത്​. 31 വർഷമായി ഇവരുടെ കുടുംബങ്ങൾ നീതിക്കായി കാത്തിരിക്കുകയാണെന്നും കോടതി പറഞ്ഞു.

2000ൽ കേസിൽ പ്രതികളായ 16 പേർ കീഴടങ്ങിയെങ്കിലും പിന്നീട് ജാമ്യത്തിൽ പോവുകയായിരുന്നു. 2015ൽ കുറ്റാരോപിതരായ 16 പേരെ തെളിവി​​ന്റെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു. മൂന്ന് പ്രതികൾ വിചാരണ കാലയളവിൽ മരിച്ചിരുന്നു. ജസ്​റ്റിസുമാരായ എസ്​. മുരളീധർ, വിനോദ്​ ഗോയൽ എന്നിവരാണ്​ വിധി പറഞ്ഞത്​.


Read More Related Articles