രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം

By on

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം. ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കിയെന്ന പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുക. അന്വേഷണത്തിന് വേണ്ട അനുമതി വിജിലൻസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി.

ജയില്‍ ഡിജിപിയുടെ എതിര്‍പ്പ് മറികടന്ന് നെട്ടുകാല്‍ത്തേരി ജയിലിന്റെ രണ്ട് ഏക്കര്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയെന്നാണ് പരാതി. അഭിഭാഷകനായ അനൂപാണ് വിജിലന്‍സിന് പരാതി നൽകിയത്.


Read More Related Articles