66-മാത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നാലാം വട്ടവും കിരീടം സ്വന്തമാക്കി പായിപ്പാടന്‍ ചുണ്ടൻ

By on

66-മാത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നാലാം വട്ടവും കിരീടം സ്വന്തമാക്കി പായിപ്പാടന്‍ ചുണ്ടൻ നെഹ്‌റു ട്രോഫി ജേതാക്കളായി. ജയിംസ്‌കുട്ടി ജേക്കബിന്റെ നേതൃത്വത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ആണ് പായിപ്പാടൻ ചുണ്ടനെ വിജയത്തിലെത്തിച്ചത്. 2005, 2006, 2007 വര്‍ഷങ്ങളിലായി ഹാട്രിക് പൂര്‍ത്തിയാക്കിയശേഷം 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പായിപ്പാടൻ നെഹ്‌റു ട്രോഫിയിൽ മുത്തമിടുന്നത്.

ആലപ്പുഴ പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതിനാണു രണ്ടാം സ്ഥാനം. ആയാപറമ്പ് പാണ്ടി (യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി, രാജേഷ് ആര്‍.നായര്‍), ചമ്പക്കുളം (എന്‍.സി.ഡി.സി ബോട്ട്ക്ലബ് കുമരകം, മോന്‍സ് കരിയമ്പള്ളിയില്‍) എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. കഴിഞ്ഞ വർഷത്തെ ചാംപ്യന്‍മാരായ ഗബ്രിയേലും ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്‍മാരായ കാരിച്ചാലും ഫൈനല്‍ കാണാതെ പുറത്തായിരുന്നു.

ചിത്രത്തിന് കടപ്പാട് മാതൃഭൂമി ഓൺലൈൻ


Read More Related Articles