മന്ത്രി ബന്ധുവിന് ഒരു മാസം ചിലവിനത്തിൽ വേണ്ടത് പതിനായിരങ്ങൾ

By on

മന്ത്രി കെ. ടി ജലീലിന്റെ ബന്ധു കെ. ടി. അബീദിന് ചിലവിനത്തിൽ പതിനായിരങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് സമർപ്പിച്ച അപേക്ഷ പുറത്ത്. പെട്രോൾ ആവശ്യങ്ങൾക്കായി മാസം തോറും 100 ലിറ്റർ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏകദേശം 8000 രൂപ. കൂടാതെ ഫോൺ വിളിക്കുന്നതിനായി മാസം തോറും 850 രൂപ, പത്രത്തിന് 550 രൂപ, വിനോദ ആവശ്യങ്ങൾക്ക് മാസം 500 രൂപ, വാഹനവുമായി ബന്ധപ്പെട്ട അലവന്‍സ് 4250 രൂപ ഫര്‍ണിച്ചര്‍ അലവന്‍സ് 3000 രൂപ തുടങ്ങി ഒരു നീണ്ട പട്ടിക തന്നെ അലവന്‍സ് ആവശ്യപ്പെട്ടുകൊണ്ട് കെ.ടി അദീപ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ വര്‍ഷത്തില്‍ രണ്ടരലക്ഷം രൂപയുടെ അധിക അലവന്‍സും മന്ത്രി ബന്ധു ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വകാര്യ സ്ഥാപനത്തിലെ ജോലി കളഞ്ഞിട്ടാണ് സർക്കാരിനെ സേവിക്കാൻ തന്റെ ബന്ധു വന്നതെന്ന മന്ത്രി കെ. ടി. ജലീലിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്. മാസം തോറും ചിലവിനത്തിൽ പതിനായിരങ്ങൾ വേണമെന്നാണ് അദീപിന്റെ ആവശ്യം. മാതൃഭൂമി ന്യൂസാണ് അദീപ് സർക്കാരിന് നൽകിയ അപേക്ഷ പുറത്ത് വിട്ടത്.


Read More Related Articles