ശബരിമല സന്ദര്‍ശനത്തിന് രജിസ്റ്റർ ചെയ്ത 700 യുവതികൾക്ക് സംരക്ഷണം നൽകുമെന്ന് ഡിജിപി

By on

ശബരിമല സന്ദർശനത്തിന് ഓൺലൈൻ രജിസ്റ്റ്രേഷൻ ചെയ്തിട്ടുള്ള 700 യുവതികൾക്ക് സുരക്ഷ ഒരുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ വ്യക്തമാക്കി. ”700 യുവതികൾ മല കയറാൻ ഓൺലൈൻ ബുക്കിങ് നടത്തിയിട്ടുണ്ട്. അവർക്ക് സംരക്ഷണം നൽകും. ഏതെങ്കിലും സുരക്ഷ ആവശ്യമെങ്കിൽ വരുന്ന സമയം പൊലീസിന്റെ ഹെൽപ്‍ലൈനിൽ വിളിച്ച് അറിയിക്കാം. ഇതിനുള്ള നമ്പർ അനുവദിക്കും. വരുന്ന ദിവസവും സമയവും അവിടെ അറിയിക്കണം. വേണ്ട നിർദ്ദേശങ്ങൾ അപ്പോൾ നൽകും. തൃപ്തിദേശായി വരുന്നതു സംബന്ധിച്ച് മെയിൽ കിട്ടി”. എന്നാൽ എന്നുവരുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നടഅടച്ചാൽ തീർഥാടകരെ ആരെയും സന്നിധാനത്തിൽ തങ്ങാൻ അനുവദിക്കില്ല. സന്നിധാനത്ത് വിരിവയ്ക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Read More Related Articles