പൊലീസ് അതിക്രമം തുടരുന്നു; കണ്ണൂരിൽ നിന്നുള്ള വിഡിയോ വൈറൽ

By on

കണ്ണൂര്‍:  നെയ്യാറ്റിൻകര സ്വദേശിയായ സനൽ എന്ന യുവാവിനെ വാഹനം പാർക്ക് ചെയ്തതിന്റെ പേരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുന്നിലേക്ക് ഡിവൈഎസ്പി തള്ളിയിട്ട് കൊന്ന സംഭവമുണ്ടായിട്ടും കേരളത്തിൽ പൊലീസ് അതിക്രമത്തിന് കുറവില്ല. കണ്ണൂർ പാടിക്കുന്നിൽ പൊതുസ്ഥലത്ത് സി​ഗരറ്റ് വലിച്ചു എന്നാരോപിച്ച് ഒരാളെ എസ് ഐ മർദ്ദിക്കുന്നതിന്റെ വിഡിയോ വൈറലായി. വഴിയോരത്ത് ഇരുന്ന് സിഗരറ്റ് വലിക്കുകയായിരുന്നു യുവാവിനോട് പോലീസ് പിഴയടക്കാൻ പറഞ്ഞു. എന്നാൽ ഇപ്പോൾ തന്റെ കൈയ്യിൽ പണമില്ലെന്നും പിന്നീട് പിഴയടക്കാമെന്നും യുവാവ് പറഞ്ഞതോടെ എസ് ഐ യുവാവിന്‍റെ കഴുത്തിൽ പിടിച്ച് തള്ളി. തന്റെ ഹേഹത്ത് കൈവെയ്ക്കരുതെന്ന് യുവാവ് ആവർത്തിച്ച് പറയുന്നത് വിഡിയോയിൽ കേൾക്കാം. പിഴ എഴുതികൊടുത്ത് തിരിച്ച് വണ്ടിയില്‍ കയറിയ എസ്.ഐ വീണ്ടും ഇറങ്ങി വന്ന് യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചു. യുവാവിന്‍റെ സുഹൃത്ത് പകർത്തിയ വീഡിയോയിലൂടെയാണ് സംഭവം പുറത്തെത്തിയത്. വിഡിയോ കാണാം.


Read More Related Articles