എയർസെൽ മാക്​സിസ് അഴിമതി; ചിദംബരത്തെ ഒന്നാം പ്രതിയാക്കി എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം

By on

എയർസെൽ മാക്​സിസ് അഴിമതിയുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി പി.ചിദംബരത്തെ ഒന്നാം പ്രതിയാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്​ടറേറ്റ്​ കുറ്റപ്പത്രം സമർപ്പിച്ചു. എയര്‍സെല്‍ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കിയെന്നാണ് കേസ്. നേരത്തെ സിബിഐയും കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

പി ചിദംബരത്തെ കൂടാതെ മകൻ കാർത്തി ചിദംബരം ഉൾപ്പടെ ആകെ 10 പ്രതികൾ ആണ് കേസിൽ ഉള്ളത്. നവംബർ 26നാണ് കോടതി കേസ് പരിഗണിക്കുക. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറായിട്ടുള്ള കര്‍ണാല്‍ സിങിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കുമ്പോഴാണ് യുപിഎ സർക്കാരിനെ അഴിമതിയുടെ നിഴലിൽ നിർത്തിയ വലിയ ഒരാരോപണത്തിൽ കുറ്റപത്രം സമർപ്പിക്കപ്പെടുന്നത്.


Read More Related Articles