പെട്രോൾ വിവാഹസമ്മാനമായി നൽകി വീണ്ടുമൊരു തമിഴ് കല്യാണം
മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം പെട്രോളും ഡീസലും രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള അവശ്യവസ്തുവായി മാറിക്കഴിഞ്ഞു. ആ സാഹചര്യത്തിലാണ് വിലയേറിയ സമ്മാനമായി പെട്രോൾ നൽകുന്ന രീതി ഉടലെടുത്തത്. തിഴ്നാട്ടിലാണ് വിവാഹ സമ്മാനമായി വധൂവരൻമാർക്ക് പെട്രോൾ നൽകിയ സംഭവം ശ്രദ്ധേയമായത്. തമിഴ്നാട്ടിൽ തന്നെ ഒരു വിവാഹത്തിന് കൂടി സൃഹൃത്തുക്കൾ വധൂവരൻമാർക്ക് പെട്രോൾ വിവാഹസമ്മാനമായി നൽകിയതോടെ സംഭവം തരംഗമാവുകയാണ്. മോദി സർക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ശക്തികൂടിയാണ് സാധാരണക്കാർ പെട്രോൾ സമ്മാനമായി നൽകുന്ന രീതി സ്വീകരിച്ചതിലൂടെ രാജ്യം അറിയുന്നത്. ഗൂഡല്ലൂരിലാണ് പുതിയ സംഭവം. രണ്ട് ലിറ്റർ പെട്രോളാണ് വിവാഹസമ്മാനമായി സുഹൃത്തുക്കൾ നൽകിയത്. ഇന്ധനവില വർദ്ധന പരിഹരിക്കാൻ സർക്കാർ വല്ലതും ചെയ്യട്ടെ എന്നു കരുതിയാണ് ഇത് ചെയ്തതെന്ന് പെട്രോൾ സമ്മാനിച്ച ശേഷം വധൂവരൻമാരുടെ സുഹൃത്തുക്കൾ പറഞ്ഞു.