ശബരിമലയില്‍ മറ്റൊരു യുവതി കൂടി ദര്‍ശനം നടത്തിയതായി സൂചന

By on

ശബരിമലയില്‍ മറ്റൊരു യുവതി കൂടി ദര്‍ശനം നടത്തിയതായി സൂചന. 46 വയസ്സുള്ള ശ്രീലങ്കന്‍ യുവതി ശശികലയാണ് ദര്‍ശനം നടത്തിയതായി കരുതുന്നത്.

കുടുംബസമേതം ദർശനത്തിനെത്തിയ ശശികല ഒമ്പത് മണിയ്ക്ക് മലകയറിയതായും പതിനൊന്ന് മണിയോടെ ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങിയെന്നുമാണ് സൂചന. ശശികലയ്‌ക്കൊപ്പം ഭര്‍ത്താവും കുഞ്ഞും ശബരിമല ദര്‍ശനം നടത്തിയതായും കരുതുന്നു.

അതേസമയം മറ്റൊരു സ്ത്രീ കൂടി ഇന്ന് ശബരിമല ദര്‍ശനത്തിനെത്തി. ദീപ എന്ന യുവതിയാണ് ഇന്ന് ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ ദീപ ദര്‍ശനം നടത്താതെ തിരിച്ചിറങ്ങി.


Read More Related Articles