ശബരിമല വിധിയ്ക്ക് ശേഷം പതിനെട്ടാം പടി കയറുന്ന യുവതിയായി ശശികല; ശ്രീലങ്കൻ‌ സ്വദേശി എത്തിയത് ഓൺലൈൻ ബുക്ക് ചെയ്ത്

By on

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കുന്ന ചരിത്രപരമായ സുപ്രീംകോടതി വിധിയ്ക്ക് ശേഷം ക്ഷേത്രത്തിന്റെ പതിനെട്ട് പടികളിലൂടെ ആചാരപരമായി കയറി ദർശനം നടത്തുന്ന ആദ്യ യുവതിയായി ശ്രീലങ്കൻ സ്വദേശി 46 കാരിയായ ശശികല മാറി. ഒരു തടസവും കൂടാതെയാണ് ശശികല പതിനെട്ടാം പടി കയറിയത്. വ്യാഴാഴ്ച രാതി 9.30 ഓടെ ശശികല ദർശനം നടത്തി. 11 മണിയോടെ സുരക്ഷിതമായി പമ്പയിൽ തിരിച്ചെത്തുകയും ചെയ്തു.

ഓൺലൈനിലൂടെ ദർശനം മുൻകൂട്ടി ബുക് ചെയ്താണ് ശശികലയും കുടുംബവും എത്തിയത്. ശശികലയും കുടുംബവും പൊലീസ് ഏർപ്പെടുത്തിയ ഇലക്ട്രോണിക് ക്യൂ സംവിധാനം ഉപയോ​ഗപ്പെടുത്തി. തന്റെ പ്രായം സംബന്ധിക്കുന്ന രേഖകൾ നേരത്തെ തന്നെ അയക്കുകയും ചെയ്തിരുന്നു. 1972 ഡിസംബർ 3 നാണ് പാസ്പോർട്ട് പ്രകാരം ശശികലയുടെ ജനന തീയതി. അതീവ രഹസ്യമായ സുരക്ഷയാണ് പൊലീസ് ഇവർക്ക് ഒരുക്കിയത്. തങ്ങളുടെ സാന്നിധ്യം വ്യക്തമാവാത്ത തരത്തിലായിരുന്നു സുരക്ഷാ ഉദ്യോ​ഗസ്ഥർ സുരക്ഷ ഒരുക്കിയത്.

അതേസമയം ദർശനം നടത്താൻ എത്തിയ ദീപ എന്ന യുവതിയെ സംഘപരിവാർ സംഘടനയായ ശബരിമല കർമസമിതി തടഞ്ഞു. മരക്കൂട്ടത്ത് വച്ചാണ് ദീപയെ ഇവർ തടഞ്ഞത്. ദീപയ്ക്ക് ദർശനം നടത്താനായില്ല.


Read More Related Articles