പ്രതീഷ് വിശ്വനാഥ് റിമാൻഡിൽ

By on

ശബരിമലയിൽ യുവതികൾക്ക് പ്രവേശനമനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ ദക്ഷിണേന്ത്യയിലാകെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ അന്തർദേശീയ ഹിന്ദു പരിഷദ് ദേശീയ സെക്രട്ടറിയും തീവ്രഹിന്ദുത്വവാദിയുമായ പ്രതീഷ് വിശ്വനാഥ് റിമാൻഡിൽ. ഇന്നലെ വെെകീട്ടാണ് പ്രതീഷ് വിശ്വനാഥിനെ പമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

എെപിസി 332, 324, 427, 143, 149, 147 എന്നീ ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒപ്പം 18 അക്രമകാരികളെയും റിമാൻഡ് ചെയ്തിട്ടുണ്ട്. ഇന്നലെ ശബരിമല സന്ദർശനത്തിനായെത്തിയ ആന്ധ്ര സ്വദേശിയായ മാധവി എന്ന യുവതിയെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചത് പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള അക്രമിസംഘമായിരുന്നു. ഇന്നലെ ശബരിമല പരിസരത്ത് അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തകരെ ശാരീരികമായി ആക്രമിച്ച് സംഭവസ്ഥലത്ത് നിന്നും തിരിച്ചയച്ചവരും പ്രതീഷ് വിശ്വനാഥിന്റെ കലാപാഹ്വാനത്തിൽ തെരുവിലിറങ്ങിയവരാണ്.
ഒക്ടോബർ 10 മുതൽ 14 വരെ ശബരിമല സംരക്ഷണയാത്രയുടെ പേരിൽ ദക്ഷിണേന്ത്യയിലെ അയ്യപ്പ ഭക്തരെ പ്രതീഷ് വിശ്വനാഥ് സംഘടിപ്പിച്ചിരുന്നു. പന്തളത്ത് തുടങ്ങി തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിൽ അവസാനിച്ച സംരക്ഷണയാത്രയിൽ 12ാളം തീവ്രഹിന്ദുത്വ സംഘടനകൾ ഭാ​ഗമായി. പ്രവീൺ തൊ​ഗാഡിയ, സാധ്വി പ്രാചി, ടെെ​ഗർ രാജാ സിം​ഗ് പോലുള്ള വിദ്വേഷ പ്രാസം​ഗികരായ തീവ്രഹിന്ദുത്വവാദികളും യാത്രയിൽ പങ്കെടുത്തിരുന്നു‌.
ജയിലിൽ അനിശ്ചിതകാല നിരാഹാരം കിടക്കുമെന്ന് പ്രതീഷ് വിശ്വനാഥ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫെയ്സ്ബുക്കിലൂടെ പരസ്യമായി വർ​ഗീയകലാപത്തിന് ആഹ്വാനം നൽകുകയും ഹിന്ദു സ്വാഭിമാന സംരക്ഷണത്തിനായി ആയുധ പരിശീലനം നടത്തുമെന്ന് ഫെയ്സ്ബുക്ക് വഴി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രതീഷ് വിശ്വനാഥിനെതിരെയുള്ള പരാതികൾ അറസ്റ്റ് ചെയ്യണമെങ്കിൽ ഇന്റർപോളിന്റെ സഹായം വേണം എന്ന് ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു ഇതിനുമുമ്പ്.


Read More Related Articles