
സ്ത്രീകളെ വലിച്ചു കീറാൻ ആഹ്വാനം നൽകിയ കേസിൽ കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി
ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ കൊല്ലം ചവറയിൽ നടന്ന ബിജെപി പൊതുയോഗത്തിൽ കോടതിവിധിയേയും മുഖ്യമന്ത്രിയേയും ശബരിമലയിൽ പോകാൻ ആഗ്രഹം പ്രകടിപ്പിച്ച സ്ത്രീകളെയും ഒരുപോലെ അധിക്ഷേപിച്ചു പ്രസംഗിച്ച കേസിൽ നടൻ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഒക്ടോബർ 12നായിരുന്നു വിവാദ പ്രസംഗം.
ശബരിമലയിൽ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും എറിയണമെന്നായിരുന്നു പ്രസ്താവന. പ്രസ്താവന വിവാദമായതോടെ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. പിന്നീട് കമ്മീഷന് തുളസി മാപ്പെഴുതി നൽകുകയും പരസ്യമായി മാപ്പു പറയുകയും ചെയ്തിരുന്നു.