ബുലന്ദ്ഷഹർ കലാപം; സെെനികന്‍ ജിതേന്ദ്ര മല്ലിക് കുറ്റസമ്മതം നടത്തി

By on

ഉത്തർ‍പ്രദേശ് ബുലന്ദ്ഷഹറിൽ കലാപത്തിനിടെ  വെടിയുതിര്‍ത്തു എന്ന് സമ്മതിച്ച് സെെനികൻ ജിതേന്ദ്ര മല്ലിക്. ഇന്ന് പുലർച്ചെയാണ് കശ്മീര്‍ സോപൂര്‍ 22 രാഷ്ട്രീയ റെെഫിള്‍സ് ജിതേന്ദ്ര മല്ലിക്കിനെ ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കെെമാറിയത്.

ആക്രമണത്തിനിടെ കൊല്ലപ്പെട്ട യുവാവ് സുമീതിനെയാണോ പൊലീസ് ഉദ്യോ​ഗസ്ഥൻ സുബോധ് കുമാറിനെയാണോ വെടിവെച്ചത് എന്ന കാര്യത്തിൽ ജിതേന്ദ്ര മല്ലികിന്റെ ഭാ​ഗത്ത് നിന്നും ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടരുകയാണ്.

ആൾക്കൂട്ടത്തിൽ താൻ ഉണ്ടായിരുന്നുവെന്ന് ജിതേന്ദ്ര മല്ലിക് അന്വേഷണ സംഘത്തോട് പറഞ്ഞു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് ജിതേന്ദ്ര മല്ലിക്കിനെ തിരിച്ചറിഞ്ഞതായും അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നു.

തന്റെ മകനാണ് സുബോധ് കുമാറിനെ കൊലപ്പെടുത്തിയത് എന്ന് തെളിഞ്ഞാൽ അവനെ സ്വന്തം കെെകൊണ്ട് കൊലപ്പെടുത്തും എന്ന് ജിതേന്ദ്ര മല്ലിക്കിന്റെ അമ്മ നേരത്തെ പറഞ്ഞിരുന്നു. 22കാരനായ ജിതേന്ദ്രയുടെ സഹോദരനും സെെനികനാണ്.


Read More Related Articles