പുരുഷൻമാരുടെ വേഷം ധരിക്കാൻ ട്രാൻസ് യുവതികളെ പൊലീസ് നിർബന്ധിക്കുന്നതിന്‍റെ ഓഡിയോ

By on

ഓഡിയോ കേള്‍ക്കാം.

പൊലീസുദ്യോ​ഗസ്ഥൻ– ഒന്നുകിൽ നിങ്ങൾക്ക് മടങ്ങിപ്പോകാം. അല്ലെങ്കിൽ പറഞ്ഞുതുപോലെ ചെയ്യാം. ഇനി ഈ വേഷത്തിൽ തന്നെ പോകണമെന്ന് പറഞ്ഞാൽ അത് നിങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. അതുകൊണ്ട് ഞങ്ങൾ പറയുന്നത് അനുസരിക്കുകയായിരിക്കും നല്ലത്

അനന്യ -ഏതൊക്കെ സാഹചര്യത്തിലാണ് ഞങ്ങൾ ഞങ്ങളുടെ വസ്ത്രം മാറി ഉപയോ​ഗിക്കേണ്ടത്, ഇവിടെയല്ലാതെ?
പൊലീസുദ്യോ​ഗസ്ഥൻ- ഈ വസ്ത്രത്തിൽ നിങ്ങളെ മുകളിലോട്ട് വിടാൻ പാടില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് അനന്യ ഒന്നുകിൽ നിങ്ങൾക്ക് മാറി(വസ്ത്രം) പോകാം, അല്ലെങ്കിൽ നിങ്ങൾ‌ മടങ്ങിപ്പോണം. എന്താന്ന് വെച്ചാൽ തീരുമാനിക്കുക, അല്ലാണ്ട് വന്ന് കഴിഞ്ഞാൽ അതിനകത്ത് പൊലീസ് നടപടിയെടുക്കുന്ന പല സാഹചര്യങ്ങളും കണക്കിലെടുക്കും. ഞങ്ങൾക്ക് ശബരിമലയിലും പരിസര പ്രദേശത്തും ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാവരുതെന്ന ഒരു നോട്ടം മാത്രമേയുള്ളൂ. (നിങ്ങളുടെ ജീവനും അപകടം ഉണ്ടാവരുതെന്ന് മറ്റൊരാൾ കൂട്ടിച്ചേർക്കുന്നു) നിങ്ങളുടെ സുരക്ഷിതത്വത്തേയും അയ്യപ്പൻമാരുടെ സുരക്ഷിതത്വത്തേയും……..അല്ലാതെ നിങ്ങളുടെ നിർണ്ണയം ചെയ്യുന്നത് ഞങ്ങളുടെ ഡ്യൂട്ടി അല്ല. നിങ്ങളോട് ആ സമയത്ത് തന്നെ പാന്റും ഷേർട്ടും ഇടാൻ പറഞ്ഞപ്പോ നിങ്ങൾ ഇട്ടിരുന്നെങ്കിൽ നിങ്ങൾക്ക് ഇപ്പോ സുഖമായി പോയി വരാമായിരുന്നു. നിങ്ങൾ മീഡിയക്കാരെ വിളിക്കുകയോ ആളെക്കൂട്ടുകയോ ചെയ്തു…

അനന്യ-ഞങ്ങൾ മീഡിയക്കാരെയും ആളുകളെയും കൂട്ടിയില്ല.

ഇന്ന് രാവിലെയാണ് ആര്‍ജെ അനന്യ അലക്സ്, രഞ്ജുമോൾ, അവന്തിക, തൃപ്തി എന്നീ ട്രാന്‍സ് യുവതികളെ ശബരിമല ക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും പൊലീസ് തടഞ്ഞത്. പുരുഷ വേഷത്തില്‍ മാത്രമേ പോകാന് അനുവദിക്കുകയുള്ളൂ എന്ന നിലപാട് എടുത്താണ് പൊലീസ് ഇവരെ തടഞ്ഞുവെച്ചത്. പുരുഷ വേഷം ധരിക്കാന്‍ തയ്യാറായപ്പോള്‍ സുരക്ഷ ഒരുക്കില്ല എന്ന നിലപാടിലേക്ക് പൊലീസ് മാറുകയും ചെയ്തുവെന്ന് ട്രാന്‍സ് യുവതികള്‍ ആരോപിച്ചു.


Read More Related Articles