സന്നിധാനത്ത് 52 വയസുകാരിയെ അടിച്ചു കൊല്ലാൻ ആഹ്വാനം ചെയ്ത് അയ്യപ്പ ഭക്‌തർ; വീഡിയോ പുറത്ത്
ശബരിമല സന്നിധാനത്ത് എത്തിയ 52 വയസുള്ള തൃശൂര്‍ സ്വദേശിനിയായ സ്ത്രീയെ കൊല്ലാന്‍ അയ്യപ്പ ഭക്തരെന്ന പേരിൽ സന്നിധാനത്ത് തമ്പടിച്ചവർ ആക്രോശം നടത്തുന്ന വീഡിയോ പീപ്പിൾ ന്യൂസ് പുറത്ത് വിട്ടു. ശബരിമലയില്‍ കൊച്ചു മകന്റെ ചോറൂണിന് വേണ്ടിയെത്തിയ സ്ത്രീയെയാണ് ‘അടിച്ചു കൊല്ലെടാ അവളെ’ എന്നാക്രോശിച്ച് ആക്രമിക്കാന്‍ ശ്രിമിച്ചത്. ഇവർക്ക് നേരെ ആക്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
രാവിലെ ശബരിമല നടപ്പന്തലില്‍ എത്തിയ സ്ത്രീകളെ ഒരുവിഭാഗം പ്രതിഷേധക്കാര്‍ തടഞ്ഞത് വലിയ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഇവര്‍ 50 വയസ്സ് തികഞ്ഞവരാണെന്ന് പൊലീസ് പറഞ്ഞെങ്കിലും അയ്യപ്പ ഭക്തരെന്ന ഗുണ്ടാ സംഘം ഇവരെ ആക്രമിക്കാൻ പാഞ്ഞടുക്കുകയായിരുന്നു. അക്രമത്തില്‍ രാധ എന്ന സ്ത്രീയുടെ കാലിന് പരിക്കേറ്റിരുന്നു. പ്രതിഷേധത്തില്‍ ഭയന്നുപോയ തൃശൂര്‍ സ്വദേശിനിയെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പതിനെട്ടാം പടിക്ക് തൊട്ടുതാഴെ വരെ കൂടിനിന്നായിരുന്നു അക്രമം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ക്കര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി.
വീഡിയോ ഈ ലിങ്കിൽ കാണാം
https://www.facebook.com/PeopleTelevision/videos/1980683382011456/