ഉത്തർപ്രദേശിൽ ബിജെപി കൗൺസിലർ പൊലീസ് ഇൻസ്പെക്ടറെ തല്ലിച്ചതയ്ക്കുന്നതിന്‍റെ ദൃശ്യങ്ങൾ‌

By on

ഉത്തർപ്രദേശിൽ ബിജെപി കൗൺസിലറായ മനീഷ് കുമാർ ഒരു പൊലീസ് ഇൻസ്പെക്ടറെ ക്രൂരമായി മർദ്ദിക്കുന്ന വിഡിയോ പുറത്ത്. ഒരു ഹോട്ടലിൽ വച്ചാണ് ബിജെപി കൗൺസിലർ പൊലിസുദ്യോ​ഗസ്ഥനെ തല്ലിച്ചതച്ചത്. ഹോട്ടലിലെ വെയ്റ്ററുമായി പൊലീസ് ഉദ്യോ​ഗസ്ഥൻ തർക്കമുണ്ടായതിനെ തുടർന്നുള്ള വാദപ്രതിവാദമാണ് മർദ്ദനത്തിലേക്ക് നയിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവത്തെത്തുടർന്ന് മനീഷ് കുമാറിനെ അറസ്റ്റ് ചെയ്തു. മീററ്റ്-ഡെറാഡൂൺ ഹൈവേയിലെ ഹോട്ടലിൽ വെള്ളിയാഴ്ചയാണ് സംഭവം.


Read More Related Articles