ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവർക്കെതിരെ ലൈംഗിക പീഡന പരാതി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍ എം.പി എന്നിവര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് ക്രൈം ബ്രാഞ്ച് കേസെടുത്തു. ഉമ്മൻചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പടെയുള്ള കുറ്റത്തിനാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെ.സി. വേണുഗോപാലിനെതിരെ ബലാത്സംഗത്തിനും ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. സരിത എസ് നായര്‍ നല്‍കിയ പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട ജുഡിഷ്യല്‍ അന്വേഷണ കമ്മീഷൻ ശിവരാജ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരുന്നെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടർന്ന് ഓരോരുത്തര്‍ക്കും എതിരെ പ്രത്യേകം പരാതി നല്‍കുകയാണെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സരിതയ്ക്ക് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നൽകിയ പരാതിയിലാണ് ഇവർക്കെതിരെ ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഉത്തര മേഖലാ എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം ആണ് ഇപ്പോൾ സോളാർ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കുന്നത്. ഈ അന്വേഷണ സംഘത്തിന് സരിത എസ് നായര്‍ കഴിഞ്ഞ ദിവസം പ്രത്യേകം പരാതി നൽകുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം തന്നെയായിരിക്കും ഈ കേസിന്റെ തുടരന്വേഷണം നടത്തുക. കേസിന്റെ ഭാഗമായി അടുത്ത ദിവസം അന്വേഷണ സംഘം സരിത എസ് നായരുടെ മൊഴി എടുക്കും.