താനൂരിൽ ബിജെപി ആഹ്ലാദ പ്രകടനം അക്രമാസക്തമായി; വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ അക്രമം

By on

കേന്ദ്രത്തിൽ ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതുമായി ബന്ധപ്പെട്ട് മലപ്പുറം താനൂരിൽ ബിജെപി പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം അക്രമാസക്തമായി. താനൂർ ബസ് സ്റ്റാൻഡിന് സമീപത്തുള്ള, ഒരു മത സമുദായത്തിൽപ്പെട്ടവരുടെ വ്യാപാരസ്ഥാപനങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട്.

ആഹ്ലാദ പ്രകടനം നടക്കുന്നതിന് മുന്നോടിയായി വന്ന വാഹനത്തിൽ നിന്നും പ്രകോപനപരമായ എനൗൺസ്മെന്‍റ് ഉണ്ടായതായി ചിലർ പറയുന്നു. പ്രകടനം കടന്നു പോകുന്നതിനിടെ ഒരു പച്ചക്കറി കടയ്ക്കും പഴക്കടയ്ക്കും നേരം അക്രമം ഉണ്ടായതായി സംഭവം കണ്ടവർ പറയുന്നു. ഷാഫി എന്ന യുവാവിന് കുത്തേറ്റു. മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പ്രകടനം തിരികെ എത്തിയപ്പോൾ വീണ്ടും സംഘർഷമുണ്ടായതായും ഒരു ബിജെപി പ്രവർത്തകന് കുത്തേറ്റുവെന്നും ചിലർ പറയുന്നു. സംഘർഷം ഉണ്ടാവുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിന്നു എന്നും ആരോപണമുണ്ട്.

 


Read More Related Articles