2019 ലോക്സഭ തെരെഞ്ഞെടുപ്പിൽ പണം നൽകിയാൽ ബിജെപി അനുകൂല നിലപാടുകൾ പൊതുജനങ്ങളിലേക്കെത്തിക്കാൻ തയ്യാറാണെന്ന് ബോളിവുഡ് താരങ്ങൾ

By on

2019 ലോക്സഭ തെരെഞ്ഞെടുപ്പിൽ പണം ലഭിച്ചാൽ ബിജെപിക്ക് അനുകൂലമായ നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാൻ തയ്യാറാണെന്ന് പ്രമുഖ ബോളിവുഡ് താരങ്ങളും ഗായകരും വെളിപ്പെടുത്തുന്ന ക്രോബ്രാ പോസ്റ്റിന്റെ സ്റ്റിംഗ് ഓപ്പറേഷന്‍. രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് പിടിക്കാനായി നിലപാടുകൾ വിൽക്കാൻ തയ്യാറായ 36 താരങ്ങളുടെ പട്ടികയാണ് കോബ്ര പോസ്റ്റ് വെബ് സൈറ്റ് പുറത്ത് വിട്ടത്. സണ്ണി ലിയോണി, വിവേക് ഒബ്റോയ്, ജാക്കി ഷ്റഫ് തുടങ്ങിയ അഭിനേതാക്കളും കൈലാഷ് ഖേർ, മിഖാ സിംഗ് തുടങ്ങിയ ഗായകരും പ്രശസ്ത കൊമേഡിയൻമാരും പട്ടികയിൽ പെടുന്നു. തങ്ങളുടെ സോഷ്യൽ മീഡിയ അകൗണ്ടിലൂടെ ഏത് രാഷ്ട്രിയ പാർട്ടിക്ക് അനുകൂലമായും നിലപാടുകൾ പങ്കുവെയ്ക്കണമെന്ന കരാറിന് തയ്യാറാണെന്ന് താരങ്ങൾ സമ്മദിക്കുകയായിരുന്നു.

‘ഓപ്പറേഷന്‍ കരോക്കേ’യ്ക്ക് വേണ്ടി പിആര്‍ ഏജന്‍സിയെന്ന വ്യാജേനയാണ് കോബ്രാ പോസ്റ്റ് മാധ്യമപ്രവര്‍ത്തകര്‍ താരങ്ങളെ സമീപിച്ചത്. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടി ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെ പ്രചരണം നടത്താന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് നടന്‍മാരും ഗായകരും കൊമേഡിയന്‍മാരും നര്‍ത്തകരും ഉള്‍പ്പെടെ 36 പേര്‍ പണം നല്‍കിയാല്‍ ചെയ്യാമെന്ന മറുപടിയാണ് നൽകിയത്. ബിജെപി, ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവയ്ക്ക് വേണ്ടി പോസ്റ്റുകളും ട്വീറ്റുകളും ഇട്ട് വൈറലാക്കിത്തരാമെന്നായിരുന്നു താരങ്ങളുടെ വാഗ്ദാനം. സണ്ണി ലിയോൺ ബിജെപിയെ പിന്തുണയ്ക്കാൻ തയ്യാറാണെന്നാണ് കോബ്ര പോസ്റ്റിലെ മാധ്യമ പ്രവർത്തകനോട് പറഞ്ഞത്. തന്റെ ഭർത്താവ് ഡാനിയൽ വെബെറിന് ഇന്ത്യൻ പൗരത്വം നൽകിയത് മോദി സാറാണെന്നും അതിനാൽ ബിജെപിക്ക് അനുകൂല നിലപാട് കൈകൊള്ളുമെന്നും വ്യക്തമാക്കി.

തങ്ങളുടെ ട്വിറ്റർ, ഇൻസ്റ്റ ഗ്രാം അക്കൗണ്ടുകളിലൂടെ നിലപാടുകൾ പങ്കുവെയ്ക്കുന്നതിന് 2 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ് പോസ്റ്റൊന്നിന് താരങ്ങൾ വിലയിട്ടത്. സോനു സൂദ് പ്രതിമാസം 2.5 കോടിയാണ് ഒരു മാസത്തെ പ്രവർത്തനത്തിന് ആവശ്യപ്പെട്ടത്.

അഭിനേതാക്കളായ ജാക്കി ഷ്‌റോഫ്, ശക്തി കപൂര്‍, വിവേക് ഒബ്‌റോയി, സോനു സൂദ്, അമീഷ പട്ടേല്‍, മഹിമ ചൗധരി, ശ്രേയസ് തല്‍പഡെ, പുനീത് ഇസാര്‍, സുരേന്ദ്ര പാല്‍, പങ്കജ് ധീര്‍, നികിതിന്‍ ധീര്‍, ടിസ്‌ക ചോപ്ര, ദീപ്ഷിഖ നാഗ്പാല്‍, അഖിലേന്ദ്ര മിശ്ര, രോഹിത് റോയ്, രാഹുല്‍ ഭട്ട്, സലീം സെയ്ദി, രാഖി സാവന്ത്, അമാന്‍ വെര്‍മ, ഹിതന്‍ തേജ്വാനി, ഗൗരി പ്രധാന്‍, ഈവ്‌ലിന്‍ ശര്‍മ, മിനീഷ ലാംബ, കൊയീന മിത്ര, പൂനം പാണ്ഡെ, സണ്ണി ലിയോണി എന്നിവരും ഗായകരായ കൈലാഷ് ഖേര്‍, മിഖ സിങ്, ബാബ സെയ്ഗാള്‍, കൊമേഡിയന്‍മാരായ രാജു ശ്രീവാസ്തവ, സുനില്‍ പാല്‍, രാജ്പാല്‍ യാദവ്, ഉപാസന സിങ്, കൃഷ്ണ അഭിഷേക്, വിജയ് ഈശ്വര്‍ലാല്‍ പവാര്‍, കോറിയോഗ്രഫേര്‍ ഗണേഷ് ആചാര്യ, ഡാന്‍സര്‍ സംഭാവന സേത്ത് എന്നിവരാണ് പണത്തിനായി രാഷ്ട്രിയ നിലപാട് വിൽക്കാൻ തയ്യാറായത്.


Read More Related Articles