ബ്രൂവറി അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണ്ടെന്ന് ഗവർണ്ണർ

By on

ബ്രൂവറി അഴിമതിയുമായി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണം വേണ്ടെന്ന് ഗവര്‍ണര്‍ പി.സദാശിവം. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണ്ണർക്ക് നൽകിയ കത്ത് ഇതോടെ തള്ളി. അന്വേഷണം ആവശ്യപ്പെട്ട് നാല് തവണയാണ് ഗവർണ്ണർക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകിയത്. മുഖ്യമന്തിയുടെ വിശദീകരണവും ഹൈക്കോടതി വിധിയും കണക്കിലെടുത്താണ് ഗവർണ്ണറുടെ നടപടി.

ബ്രൂവറി അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നൽകിയ പൊതു താൽപ്പര്യ ഹർജിയിൽ
ബ്രൂവെറി അനുമതികള്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ലൈസന്‍സ് അനുവദിച്ചതില്‍ ചട്ടലംഘനമുണ്ടായെങ്കില്‍ അത് സര്‍ക്കാര്‍ തിരുത്തിയെന്നും ജനം ജാഗജൂഗരാണെന്നും ഓര്‍മ്മിപ്പിച്ചുമായിരുന്നു ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. ഈ കോടതി തീരുമാനം കൂടി പരിഗണിച്ചാണ് ഗവര്‍ണറുടെ തീരുമാനം.

അതേസമയം ബ്രുവറിയില്‍ നിയമനടപടിക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നാണ് ബ്രൂവറിയെന്നും മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും സ്വകാര്യ മദ്യമുതലാളിമാരെ സഹായിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു.


Read More Related Articles