അഴിമതി ആരോപണത്തെ തുടർന്ന് ബ്രൂവറി അനുമതി റദ്ദാക്കി
അഴിമതി ആരോപണത്തെ തുടർന്ന് ബ്രൂവറി അനുമതി റദ്ദാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ബ്രൂവറി സ്ഥാപിക്കുന്നതിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു രംഗത്ത് വന്നത്. എന്നാൽ ബ്രൂവറിയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതില്‍ അര്‍ത്ഥമില്ലന്നും അനുമതി നല്‍കിയതില്‍ സര്‍ക്കാര്‍ തെറ്റായ ഒന്നും ചെയ്തിട്ടില്ലന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളം ഒറ്റകെട്ടായി നിൽക്കേണ്ട സമയത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്നും അതുക്കൊണ്ടു തന്നെ ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ അനുവദിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ 40 ശതമാനവും സംസ്ഥാനത്തിന് പുറത്ത് നിന്നാണ് വരുന്നതെന്നും ഇത്തരമൊരു സാഹചര്യത്തില്‍ പുതിയ യൂണിറ്റുകള്‍ സംസ്ഥാനത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ യൂണിറ്റുകള്‍ക്ക് നിയമപ്രകാരം അപേക്ഷകള്‍ തുടര്‍ന്നും നല്‍കാവുന്നതാണ്. ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പുതിയ അപേക്ഷ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക സംവിധാനം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പ്രതിപക്ഷത്തിനുള്ള കീഴടങ്ങൽ ആല്ല ഈ സർക്കാർ അനുമതി റദ്ദാക്കിയതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.