കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കാൻ ബിജെപിയ്ക്ക് ബിഎസ്പി പിന്തുണ; എഐഎഡിഎംകെയും ബിജെഡിയും പിന്തുണച്ചു

By on

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കാൻ ബിജെപി സർക്കാരിനെ പിന്തുണച്ച് ബഹുജൻ സമാജ് പാർട്ടി. ബിജു ജനതാദൾ ഐഎഡിഎംകെ, വൈഎസ്ആർ കോൺ​ഗ്രസ് തുടങ്ങിയ കക്ഷികളും ഹിന്ദുത്വ പാർട്ടികൾക്ക് പുറമേ കശ്മീരിനെ സംസ്ഥാനമാക്കാനുള്ള നീക്കത്തെ പിന്തുണച്ചു. കോൺ​ഗ്രസ്, ജെഡിയു, ഡിഎംകെ തുടങ്ങിയ കക്ഷികൾ നീക്കത്തെ എതിർത്തു.

”ജമ്മു കശ്മീരിൽ മാത്രമല്ല മുസ്ലിങ്ങൾ ന്യൂനപക്ഷമായുള്ളത്. അവിടെയുള്ള മുസ്ലിങ്ങൾക്ക് രാജ്യത്തിന്റെ മറ്റ് ഭാ​ഗങ്ങളിലേക്ക് പോയി സ്വത്ത് സ്വന്തമാക്കാവുന്നതാണ്. എന്നാൽ രാജ്യത്താകെയുള്ള ന്യൂനപക്ഷ സമുദായങ്ങൾക്ക് അത് സാധിക്കില്ല. അതുകൊണ്ടാണ് ഞങ്ങൾ ബില്ലിനെ അം​​ഗീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്” എന്ന് ബിഎസ്പി എംപി സതീഷ് മിശ്ര പാർട്ടി തീരുമാനം വിശദീകരിച്ചുകൊണ്ട് പറഞ്ഞു. എഐഎഡിഎംകെയുടെ നവനീതകൃഷ്ണന്‍ പാർട്ടിയുടെ പിന്തുണ അറിയിച്ചു. ഭരണഘടനയെ ബിജെപി കശാപ്പ് ചെയ്തുവെന്നാണ് കോൺ​ഗ്രസ് നേതാവ് ​ഗുലാംനബി ആസാദ് പ്രതികരിച്ചത്.


Read More Related Articles