ഇന്ത്യ കശ്മീരിനെ പരാജയപ്പെടുത്തി; മെഹ്ബൂബ മുഫ്തി

By on

ഇന്ത്യ കശ്മീരിനെ പരാജയപ്പെടുത്തി എന്ന് ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു വീട്ടുതടങ്കലില്‍ കഴിയുന്ന മെഹ്ബൂബ.

“ഇത് ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമായി അടയാളപ്പെടും. 1947ൽ ഇരു രാഷ്ട്രവാദത്തെ തള്ളിക്കളഞ്ഞ് ജമ്മു കശ്മീർ നേതൃത്വം ഇന്ത്യയ്ക്കൊപ്പം ചേരാനെടുത്ത തീരുമാനം തിരിച്ചടിച്ചിരിക്കുകയാണ്. ആർട്ടിക്കിൾ 370 എടുത്തുകളയാനുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ ഏകപക്ഷീയമായ തീരുമാനം നിയമവിരുദ്ധവും ഇന്ത്യയെ കശ്മീരിൽ അധിനിവേശ ശക്തിയാക്കുന്ന തരത്തിൽ ഭരണഘടനാവിരുദ്ധവുമാണ്.

ഈ ഉപഭൂഖണ്ഡത്തിന് ദുരിതപൂർണമായ പ്രത്യാ​ഘാതങ്ങളാണ് ഈ തീരുമാനം ഉണ്ടാക്കുക. ഇന്ത്യൻ ഭരണകൂടത്തിന്റെ ഉദ്ദേശങ്ങൾ വ്യക്തമാണ്. അവർക്ക് ജമ്മു കശ്മീരിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് ഈ ഭൂപ്ര​ദേശം സ്വന്തമാക്കണം. അതിന്റെ വാദ്​ഗാനങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ കശ്മീരിനെ പരാജയപ്പെടുത്തി.”

 


Read More Related Articles