ശബരിമല വിഷയത്തിൽ സ്ത്രീപ്രവേശന വിരുദ്ധരെ അറസ്റ്റ് ചെയ്താൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുമെന്ന് അമിത് ഷാ
കണ്ണൂര്‍: ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് എതിരെ പ്രക്ഷോഭം നടത്തുന്നവരെ അറസ്റ്റ് ചെയ്താൽ കേന്ദ്രം സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ തീകൊണ്ടാണ് കളിക്കുന്നതെന്നും അമിത് ഷാ കണ്ണൂരിൽ പറഞ്ഞു. സർക്കാരുകൾക്ക് കോടതികൾ പ്രായോഗിക നിർദ്ദേശങ്ങൾ നൽകണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.