പോണ്ടിച്ചേരി സർവ്വകലാശാലയിൽ എസ്എഫ്ഐയ്ക്ക് ചരിത്ര ജയം; സർവ്വകലാശാലയിൽ ആദ്യമായി ഏക കക്ഷി യൂണിയൻ

By on

പോണ്ടിച്ചേരി സർവ്വകലാശാല തെരഞ്ഞെടുപ്പിൽ എസ് എഫ് ഐയ്ക്ക് ഒറ്റയ്ക്ക് യൂണിയൻ. ചരിത്രത്തിലാദ്യമായാണ് പോണ്ടിച്ചേരി സർവ്വകലാശാലയിൽ ഒരു വിദ്യാർത്ഥി സംഘടന ഒറ്റയ്ക്ക് യൂണിയൻ നേടുന്നത്. ആലപ്പുഴ മുഹമ്മ സ്വദേശി ജുനൈദ് നാസറാണ് യൂണിയൻ ചെയർമാൻ. ജോയിന്‍റ് സെക്രട്ടറി ഒഴികെ 11 ൽ 10 സീറ്റിലും എസ് എഫ് ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. മുൻപ് അംബേദ്കർ സ്റ്റു‍ഡന്‍റ്സ് അസോസിയേഷൻ- എസ്എഫ്ഐ സഖ്യം വിജയിച്ചിരുന്നു. അൽപ്പം മുൻപാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്.


Read More Related Articles