
കശ്മീർ ജമാ അത്തെ ഇസ്ലാമിയെ കേന്ദ്രം നിരോധിച്ചു; സംഘടനയ്ക്ക് യുഎപിഎ
ജമ്മു കശ്മീര് ജമാ അത്തെ ഇസ്ലാമിക്ക് കേന്ദ്രം നിരോധനമേർപ്പെടുത്തി. സംഘടനയ്ക്ക് യുഎപിഎ ചുമത്തി. ആഭ്യന്തര സുരക്ഷയ്ക്കും പൊതു സമാധാനത്തിനും ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും എതിരാണ് എന്നും ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിരോധന ഉത്തരവ്.
ഇന്ത്യൻ യൂണിയനിൽ നിന്നും ഇസ്ലാമിക രാജ്യം രൂപപ്പെടുത്തിയെടുക്കാനുള്ള നീക്കങ്ങൾ ജമാഅത്തെ ഇസ്ലാമി വർധിപ്പിക്കാനിടയുണ്ട്, ജമ്മു കശ്മീരിന്റെ ഇന്ത്യയിൽ നിന്നുള്ള വിഘടനം ലക്ഷ്യമിട്ടാണ് സംഘടന പ്രവർത്തിക്കുന്നത്, തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത് എന്നീ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി, യുഎപിഎ നിയമത്തിന്റെ മൂന്നാം വകുപ്പ് അടിസ്ഥാനമാക്കി സംഘടനയ്ക്ക് യുഎപിഎ ചുമത്തുന്നതായും നിരോധന ഉത്തരവിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അഞ്ചുവർഷത്തേക്കാണ് ജമാ അത്തെ ഇസ്ലാമി ജമ്മു ആൻഡ് കശ്മീരിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് യുഎപിഎ ചുമത്തിയിരിക്കുന്നത്.