ഇന്ത്യൻ പൈലറ്റിനെ വിട്ടയക്കാനുള്ള പാകിസ്താന്‍ നീക്കത്തെ സ്വാഗതം ചെയ്ത് മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും

By on

ഇന്ത്യൻ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കാനുള്ള പാകിസ്താൻ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി ജമ്മു കശ്മീരിന്‍റെ മുന്‍ മുഖ്യമന്ത്രിമാരായ പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടി (PDP ) പ്രസിഡന്‍റ് മെഹബൂബ മുഫ്തിയും ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമർ അബ്‌ദുള്ളയും.

പാകിസ്താന്‍റെ നീക്കം മഹത്തായ തീരുമാനമാണെന്നും മറ്റു സാധ്യതകൾക്കിടയിലും സമാധാനം ആഗ്രഹിക്കുന്ന പാകിസ്താന്‍റെ ഒത്തുതീർപ്പു ശ്രമം ഇരുരാജ്യങ്ങളുടെയും സമാധാനപൂർണമായ ഒത്തുപോകലിലേക്ക് നയിക്കുമെന്നും മെഹ്ബൂബ റ്റ്വീറ്റ് ചെയ്തു.

സൈനികനെ വിട്ടയക്കാനുള്ള പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ തീരുമാനം ആശ്വാസം നൽകുന്നതാണെന്നും തിരിച്ചു വരുന്ന സൈനികന് വേണ്ടി കാത്തിരിക്കുന്നുവെന്നും ഒമർ അബ്ദുള്ള റ്റ്വീറ്റ് ചെയ്തു.


Read More Related Articles