സെഷന്‍ അവസാനിച്ചു, പൗരത്വ (ഭേദഗതി) ബിൽ രാജ്യസഭയിൽ പാസാക്കാൻ കഴിഞ്ഞില്ല
പാർലമെന്റ് ബഡ്ജറ്റ് സെഷനിലെ അവസാന ദിവസമായ ഇന്ന് പൗരത്വ (ഭേദഗതി) ബിൽ പാസാക്കാൻ കഴിഞ്ഞില്ല. ബിൽ അസാധുവാകും. മുത്തലാഖ് ബില്ലും സമാനമായ രീതിയില്‍ അസാധുവാകും.
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ അഫ്ഘാനിസ്ഥാൻ , ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, ബുദ്ധിസ്റ്റ്, പാഴ്സി, ജെെന, ക്രിസ്ത്യൻ അഭയാർത്ഥികളെ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ ഉൾക്കൊള്ളിച്ച് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പൗരത്വ ഭേദഗതി ബിൽ
ശീതകാല സെഷൻ അവസാനിച്ചെങ്കിലും രണ്ട് ദിവസം കൂടി നീട്ടിയെടുത്താണ് രാജ്യസഭയിൽ സവർണ വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണ ബിൽ പാസാക്കിയത്. ഈ രീതിയിലുള്ള നീക്കം പൗരത്വ (ഭേദഗതി) ബില്ലിന്റെയും മുത്തലാഖ് ബില്ലിന്റെയും കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
പൗരത്വ (ഭേദഗതി) ബില്ലിനെതിരെ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ അതിശക്തമായ പ്രതിരോധമാണ് നടന്നുകൊണ്ടിരിക്കുന്നത്.