ഒഡീഷയിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വെടിയേറ്റു

By on

ഒഡീഷയിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് എണ്ണൽ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വെടിയേറ്റു. ഒഡീഷ നിയമസഭയിലേക്ക് മത്സരിച്ച മനോജ് കുമാർ ജേനയ്ക്കാണ് വെടിയേറ്റത്. ഒഡീഷയിലെ അസ്‌ക നിയമസഭാ മണ്ഡലം സ്ഥാനാർഥിയ്ക്കാണ് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരായ സായുധ സംഘത്തിൽ നിന്നും വേടിയേറ്റത്.

വെടിയേറ്റ മനോജിനെ ആദ്യം ബിര്‍ഹാംപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് കട്ടക്കിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.


Read More Related Articles