ഹൈദരബാദിൽ ഒവൈസി; ലീഡ് രണ്ടര ലക്ഷം കടന്നു

By on

തെലങ്കാനയിലെ ഹൈദരബാദ് മണ്ഡലത്തിൽ നിന്നും ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമിൻ നേതാവ് അസദുദ്ദിൻ ഒവൈസി വൻ വിജയത്തിലേക്ക്. രണ്ടര ലക്ഷത്തിലധികം വോട്ടിന്‍റെ ലീഡുമായി ഒവൈസി മുന്നേറുകയാണ്. ബിജെപി സ്ഥാനാർത്ഥി ഭ​ഗവന്ത് റാവുവാണ് രണ്ടാമത്. തെലങ്കാന രാഷ്ട്ര സമിതിയുടെ പുഷ്തെ ശ്രീക‌ാന്താണ് മൂന്നാമത്. കോൺ​ഗ്രസ് സ്ഥാനാർത്ഥി മൊഹമ്മദ് ഫിറോസ് ഖാൻ നാലാമതാണ്.

2014 ലും ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് ഒവൈസി പാർലമെന്റിലേക്ക് വിജയിച്ചത്. 2,02,454 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2009 ൽ തെലു​​ഗു ദേശം പാർടി സ്ഥാനാർത്ഥിയെ 1,13,865 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി ഒവൈസി വിജയിച്ചിരുന്നു.


Read More Related Articles