ഇന്ത്യയുടെ ഭരണഘടന ചുട്ടെരിക്കണമെന്ന് ആർഎസ്എസ് നേതാവ്-Video

By on

ഇന്ത്യയുടെ ഭരണഘടന ചുട്ടെരിക്കണമെന്ന് ആർഎസ്എസ് നേതാവിന്റെ ആഹ്വാനം. മുരളീധരൻ ഉണ്ണിത്താൻ എന്ന ആർഎസ്എസ് നേതാവാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയ്ക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഭരണഘടന ചുട്ടെരിക്കാൻ ആഹ്വാനം ചെയ്തത്. ”കോട്ടിട്ട ചില സായിപ്പൻമാരാണ് ഈ പുസ്തകം ഉണ്ടാക്കിയത്. അതിന് രാജ്യത്തെ 14 ശതമാനം പേരുടെ അം​ഗീകാരം മാത്രമാണ് ഉണ്ടായിരുന്നത്. 14 ശതമാനം ജനങ്ങൾക്ക് മാത്രം വോട്ടവകാശം ഉണ്ടായിരുന്ന കാലത്താണ് ഈ പണ്ടാരം നമ്മുടെ തലയിൽ അടിച്ചേൽപ്പിച്ചത്. ഇത് ചുടണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ സമയം ഉടനെ വരും. ഈ രാജ്യത്തെ അയ്യപ്പഭക്തമാരുടെ നെഞ്ചത്ത് കയറുകയാണ് ആ പുസ്തകം” എന്നാണ് ഇദ്ദേഹം പ്രസം​ഗത്തിൽ പറയുന്നത്.


”നമ്മുടെ മൂല്യങ്ങൾ‌ നമ്മെ പഠിപ്പിച്ചത് ആചാര്യൻമാരാണ്. മാതാ പിതാ ​ഗുരു ദൈവം എന്നാണ് അവർ പഠിപ്പിച്ചത്. നിയമ പുസകങ്ങളല്ല നമ്മെ നയിക്കുന്നത്”. നിയമ പുസ്തകങ്ങൾ നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. ”അത്രമാത്രം വിവേചനം അതിനകത്ത് ഉണ്ട്. ഭരണഘടന ഉണ്ടായത് 1950 ജനുവരി മാസം 26 നാണ് അതുവരെ രാജ്യം ഭരിച്ചത് ബ്രിട്ടീഷുകാരാണ്. ”എന്നാൽ നമ്മെ നയിച്ചത് നമ്മുടെ ധർമ്മത്തിന്‍റെ മാർ​ഗമാണ്, ആചാര്യൻമാരാണ്, അല്ലാതെ ഒരു രാഷ്ട്രീയക്കാരുമല്ല” എന്നും അദ്ദേഹം പറയുന്നു. ഭരണഘടനയല്ല ഹിന്ദുമതാചാര്യൻമാരുടെ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കേണ്ടത് എന്നാണ് അദ്ദേഹം പ്രസം​ഗത്തിൽ പറഞ്ഞുവെയ്ക്കുന്നത്.


Read More Related Articles