കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കാരാട്ട് പക്ഷം അമിത് ഷായില്‍‌ നിന്ന് 100 കോടി വാങ്ങിയെന്ന് അബ്ദുള്ളക്കുട്ടി

By on

ഇന്ത്യയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺ​ഗ്രസിനെ തകർക്കാൻ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായിൽ നിന്നും സിപിഐഎംലെ പ്രകാശ് കാരാട്ട് പക്ഷം 100 കോടി രൂപവാങ്ങി സ്ഥാനാർത്ഥികളെ നിർ‌ത്തിയെന്ന് കോൺ​ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി ആരോപിച്ചു. മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപി വിജയം ഉറപ്പാക്കാൻ നടന്ന ​ഗൂഢാലോചനയുടെ വിവിരങ്ങൾ തന്നോട് പഴയ സഖാക്കൾ വെളിപ്പെടുത്തിയെന്നാണ് അബ്ദുള്ളക്കുട്ടി തന്‍റെ എഫ് ബി പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നത്.

രാജസ്ഥാനിൽ മാത്രം സിപിഐഎം 28 സ്ഥാനാർത്ഥികളെ നിർത്തിയെന്നും ഇതിലൂടെ മതേതര വോട്ടുകൾ ഭിന്നിക്കപ്പെട്ടുവെന്നും മൂന്ന് സീറ്റുകളിൽ ബിജെപിയെ വിജയിപ്പിച്ചത് സിപിഐഎം സ്ഥാനാർത്ഥികൾ മത്സരിച്ചതിലൂടെയാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺ​ഗ്രസുമായി പോലും യോജിക്കണമെന്ന പാർട്ടി കോൺ​ഗ്രസ് തീരുമാനത്തിന് വിരുദ്ധമായാണ് സിപിഐഎം പ്രവർത്തിച്ചതെന്നും കാരാട്ട് പക്ഷം കൈക്കൂലി വാങ്ങിയ വിവരം യെച്ചൂരി പക്ഷം പാർട്ടിയിൽ ഉന്നയിക്കാനിരിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിന്‍റെ പൂർണ്ണരൂപം.


Read More Related Articles